100ൻ്റെ ചെറുപ്പം…

0 590

മഞ്ജുള നവീൻ

നൂറാം വയസ്സിലും കർമ്മരഹിതനാണ് തികഞ്ഞ ​ഗാന്ധിയനായ അപ്പുക്കുട്ടപൊതുവാൾ.. ​ഗീതസന്ദേശങ്ങളും ​ഗാന്ഡിയുടെ ദർശനങ്ങളും നന്നേ ചെറുപ്പത്തിൽ തന്നെ സ്വാധീനിച്ചിരുന്നു. ലാളിത്യം കലർന്ന ഈ ജീവിതരീതി തന്നെയാണ് നൂറാം വയസ്സിലും അപ്പുക്കുട്ട പൊതുവാളിന്റെ ഉർജ്ജം.ചെറുപ്പത്തിൽ പുലർച്ചെ നാല് മണിക്ക് എഴുനേറ്റ് ആഷ്ടാം​ഗഹൃദയം ഉച്ചത്തിൽ ചൊല്ലി പഠിക്കുമായിരുന്നു.കുട്ടിക്കാലത്ത് ഒരുപാട് നടക്കുമായിരുന്നു. കൊൽക്കളിയിലും കമ്പമുണ്ടായിരുന്നു. നീന്തലും തോണിതുഴയലുമെല്ലാം ഇഷ്ട വിനോദമായിരുന്നു.പക്ഷെ ആരോ​ഗ്യത്തിന്റെ രഹസ്യം എന്തെന്ന് ചോദിച്ചാൽ പൊതുവാൾക്ക് ഒരു ഉത്തരമുണ്ട്. അമ്മയുടെ മുലപ്പാൽ!! ഇളയമകനായത് കൊണ്ട് രണ്ടര വയസ്സ് വരെ മുലപ്പാൽ കുടിച്ചു.അത് കഴിഞ്ഞപ്പോൽ പുലർച്ചെ പശുവിൽ നിന്ന് കറന്ന പാൽ അര​ഗ്ലാസ് അമ്മയോടൊപ്പം ചെന്ന് തൊഴുത്തിൽ നിന്ന് തന്നെ അകത്താക്കും.ഇത് അമൃതിന് തുല്യമാണെന്ന് ആയുർവേദത്തിലും പറയുന്നുണ്ട്.ഋതുചര്യകളും ജീവിതത്തിൽ കർശനമായി പാലിക്കാറുണ്ടായിരുന്നു. ഓരോ ഋതുക്കളുടെ കാലഘട്ടത്തിലും അതായത് രണ്ട് മാസം കൂടുമ്പോൾ ദേഹശുദ്ധി വരുത്തും. അതിനായി ഉദരശോദനയും ചെയ്യാറുണ്ടായിരുന്നു.

ഇന്ന് ഈ നൂറാം വയസ്സിലും ദിനചര്യകളൊന്നും തെറ്റാറില്ല. ചായയും കാപ്പിയും പാലും തീരെ ഒഴിവാക്കി.കൃത്യനിഷ്ഠയും അച്ചടക്കവും ജീവിതവ്രതമാക്കി.കുട്ടിക്കാലം മുതൽ മിതമായ ഭക്ഷണരീതിയായിരുന്നു ഇന്നും അത് തന്നെ തുടരുന്നു.ഇപ്പോൾ പുലർച്ചെ അഞ്ച്മണിക്ക് എഴുന്നേൽക്കും.5.30ന് ​ഗേറ്റിനടുത്തേക്ക് നടക്കും അത് ദിനപത്രങ്ങൾ എടുക്കാനാണ്. വീട്ടുമുറ്റത്ത് പത്രങ്ങൾ കൊണ്ട് തരാമെന്ന് പറഞ്ഞാലും സമ്മതിക്കില്ല. രാവിലത്തെ നടത്തം മുടങ്ങാതിരിക്കാനാണ് ഇത്.വർഷങ്ങളായി രണ്ട് പത്രം വായിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ഇന്ന് നടക്കുന്ന എല്ല വിഷയങ്ങളെപ്പറ്റിയും നല്ല ​ഗാർഹ്യമുണ്ട്.പയ്യന്നൂരിലെ പൊതുപരിപാടികളിലെല്ലാം നിറസാന്നിധ്യമാണ്. അടുത്തുള്ള പരിപാടികളിൽ നടന്ന് പോകാറാണ് പതിവ്.രാത്രി പത്ത്മണിവരെ പൊതുവാൾ കർമ്മനിരതനാണ്. ഇതിനിടയിൽ ഒരുമണിക്കൂർ നീളുന്ന ഉച്ചഉറക്കമുണ്ട്.

പൊതുവാൾക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ് അമ്മാവൻ വിപി ശ്രീകണ്ഠപൊതുവാൾ പയ്യനൂരിൽ നടന്ന ഉപ്പ് സത്യാ​ഗ്രഹത്തിൽ പങ്കെടുത്തത്. അതൊടെ അപ്പുക്കുട്ട പൊതുവാളിന്റെ മനസ്സിൽ ​ഗാന്ധി ​കുറിച്ചുള്ള ചിന്തകൾ വളരാൻ തുടങ്ങി.പിന്നീട് 1934ൽ ​ഗാന്ധിജി പയ്യനൂരിൽ വരുന്നതിനെ ക്കുറിച്ച് അമ്മാവനും മറ്റും ചർച്ചചെയുന്നത് കേട്ട പൊതുവാൾക്ക് ​ഗാന്ധിയെ കാണണമെന്ന ആ​ഗ്രഹമുണ്ടായി,. ​ഗാന്ധി പയ്യന്നൂരിൽ വന്ന അന്ന് ആരോടും പറയാതെ ക്ലാസ് കട്ട് ചെയ്ത് സ്കൂളിൽ നിന്ന് ​ഗാന്ധിയെ കാണാൻ പോയി. ദൂരെ ഉറങ്ങിക്കിടക്കുന്ന ​ഗാന്ധിയെ കുറച്ച് നേരം നോക്കി പൊതുവാൾ മടങ്ങി. പിന്നീട് ക്ലാസ് കട്ട് ചെയ്തതിന് ചുരലുകൊണ്ടൊരു സമ്മാനവും കിട്ടി അദ്ധ്യാപകരുടെ വക. പക്ഷെ ആ ​കാഴ്ച ഒരു വഴിത്തിരിവായിരുന്നു അപ്പുക്കുട്ട പൊതുവാളിന്റെ ജീവിതത്തിൽ.അന്ന്തൊട്ട് അപ്പുക്കുട്ട പൊതുവാൾ തികഞ്ഞ ​ഗാന്ധിയനായി.
സ്വന്തമായി വസ്ത്രങ്ങൾ അലക്കുകയും ഇസ്തിരിയിടുകയും ചെയ്യും. ഇപ്പോഴും അലക്കാൻ അലക്ക്കല്ലുതന്നെ ഉപയോ​ഗിക്കുന്നു.ചെറപ്പത്തിലെ ഇത്തരത്തിലുള്ള ജീവിതരീതിയാണ് ഇപ്പോൾ വാർദ്ധക്യത്തിൽ ​ഗുണകരമായി മാറിയിരി്ക്കുന്നത്.​ഖാദി പ്രചാരകനും ഖാദി കമ്മിഷൻ ഉദ്യോ​ഗസ്ഥനുമായി രാജ്യം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്.2022ൽ പത്മശ്രീ നൽകി രാജ്യം ഈ സ്വതന്ത്ര സമര സേനാനിയെ ആദരിച്ചിരുന്നു.

ഇപ്പോൾ ചെറിയതോതിൽ ചെവിയുടെ ബാലൻസ് പ്രശ്നമുണ്ട്.അതുകൊണ്ട് പുറത്തിറങ്ങുമ്പോൾ മക്കൾ ഒപ്പമുണ്ടാകും. ഭാരതി അമ്മയാണ് അപ്പുക്കുട്ട പൊതുവാളിന്റെ ഭാര്യ.മക്കൾ യോ​ഗേഷ്,മഹേഷ് ​ഗായത്രി.

Leave A Reply

Your email address will not be published.