സർവ്വരോഗസംഹാരി: അറിയാം വാഴക്കൂമ്പിൻ്റെ ഗുണങ്ങൾ

0 1,066

സര്‍വരോഗ സംഹാരിയാണ് വാഴക്കൂബ്. അണുബാധയെ ചെറുക്കാൻ വാഴക്കൂബിനോളം മികച്ച മറ്റൊന്നില്ല.രോഗകാരിയായ ബാക്ടീരിയകളുടെ വളര്‍ച്ചയെ ഫലപ്രദമായി തടയാനുള്ള കഴിവുണ്ടിതിന്. പ്രത്യേകിച്ച്‌ ബാസിലസ് സബ്താലിസ്, ബാസിലസ് സെരിയസ്, എസ്ഷെറിച്ച കോളി എന്ന ബാക്ടീരിയകളെ അകറ്റി നിര്‍ത്താൻ ഇത് സഹായിക്കും. മുറിവുകളെ വേഗത്തില്‍ സുഖപ്പെടുത്താനുള്ള ശേഷിയും വാഴക്കൂബിനുണ്ട്.

അകാല വാര്‍ദ്ധക്യം,അള്‍സര്‍, കാൻസര്‍ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യതകള്‍ കുറയ്ക്കാനും ഇത് സഹായിക്കും.വാഴക്കൂ ബ് തുടര്‍ച്ചയായി കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസമിക് ഗുണങ്ങള്‍ ശരീരത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിച്ച്‌ നിര്‍ത്തുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവു മെച്ചപ്പെടുത്തിക്കൊണ്ട് വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ തടയാനും ഇത് സഹായകമാണ്.

എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളുടേ സബന്ന ഉറവിടമാണ് വാഴകൂബ്. പൊട്ടാസ്യം, ഫെബര്‍ എന്നി പോഷകങ്ങളും ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ആരോഗ്യകരമായ ഒരു പച്ചക്കറിയാണ് വാഴക്കൂബ് എന്ന് നിസംശയം ഉറപ്പിച്ചു പറയാം. കറയും ചവര്‍പ്പും ഉണ്ടെന്നു പറഞ്ഞു പലരും മാറ്റിനിര്‍ത്തുന്ന വാഴക്കൂബ് ഉപയോഗിച്ച്‌ രുചികരമായ സൂപ്പ്, കട്ട്ലെറ്റ്, തോരൻ, ഒഴിച്ചുകറി എന്നിവ ഉണ്ടാക്കാം.ഭാരം കുറയ്ക്കാനും വാഴക്കൂബിനു സാധിക്കും. കാലറി വളരെ കുറഞ്ഞ ഇവ ധാരാളം നാരുകള്‍ അടങ്ങിയതാണ്.അതിനാല്‍ത്തന്നെ മലബന്ധത്തിന് ഉത്തമമാണ്.

ഹൃദയാരോഗ്യത്തിനും നല്ലതാണ്.ആഴ്ചയില്‍ രണ്ടു ദിവസം വാഴക്കൂബു തോരൻ വെച്ചോ മറ്റു രീതിയിലോ കഴിച്ചാല്‍ രക്തത്തിലുള്ള അനാവശ്യ കൊഴുപ്പുകള്‍ നീങ്ങി രക്തശുദ്ധി നല്‍കും. രക്തക്കുഴലില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്.അതിനാല്‍ത്തന്നെ ഹൃദ്രോഗ സാധ്യത തടയാൻ വാഴക്കൂബിനോളം മികച്ച മറ്റൊരു പ്രകൃതിദത്ത വിഭവവും ഇല്ലെന്ന് തന്നെ പറയാം.

Leave A Reply

Your email address will not be published.