ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ: ഗുണങ്ങള്‍ നിരവധിയാണ്

0 727

ബീറ്റ്റൂട്ട് പതിവായി നിങ്ങള്‍ കഴിക്കാറുണ്ടോ? ഒട്ടനവധി പോഷകഘടകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. മണ്ണിനടിയില്‍ ഉണ്ടാകുന്ന ഈ പച്ചക്കറി പോഷകങ്ങളുടെ ഒരു കലവറയാണെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ ഭക്ഷണത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്താവുന്നതാണ്. ബീറ്റ്റൂട്ട് ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നു.

ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. ബീറ്റ്റൂട്ട് ജ്യൂസില്‍ നൈട്രേറ്റുകളും ബീറ്റലൈനുകളും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അത്ലറ്റിക് പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും. യൂറോപ്യൻ ജേണല്‍ ഓഫ് അപ്ലൈഡ് ഫിസിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ് കാര്‍ഡിയോസ്പിറേറ്ററി പ്രകടനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സഹിഷ്ണുത വര്‍ദ്ധിപ്പിക്കുകയും അത്ലറ്റുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടുന്നു. ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ബീറ്റ്റൂട്ടിലെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാല്‍ വരണ്ട ചര്‍മ്മമുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്താം. ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള പ്രകൃതിദത്ത കളറിംഗ് ഏജന്റ് ബീറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗലക്ഷണങ്ങളും ബയോളജിക്കല്‍ മാര്‍ക്കറുകളും കുറയ്ക്കാൻ സഹായിക്കുന്നു. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകള്‍ രക്തക്കുഴലുകളുടെ വികാസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. അങ്ങനെ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ബീറ്റ്റൂട്ടില്‍ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. അതുവഴി രക്തക്കുഴലുകളുടെ കേടുപാടുകള്‍ നിയന്ത്രിക്കുന്നു. ഇത് സ്ട്രോക്ക് സാധ്യത കുറയ്ക്കും.

ബീറ്റ്റൂട്ടില്‍ ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം, ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം (ഐബിഎസ്) എന്നിവ തടയാൻ സഹായിക്കുന്നു. വൻകുടലിലെ കാൻസര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. ദഹനപ്രശ്നങ്ങളുള്ളവര്‍ക്ക് ബീറ്റ്റൂട്ട് ജ്യൂസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Leave A Reply

Your email address will not be published.