ബോൺ കാൻസർ; ലക്ഷണങ്ങൾ തിരിച്ചറിയാം

0 471

എല്ലുകള്‍ക്കുള്ളിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് എല്ലുകളിലെ അര്‍ബുദം. സാര്‍കോമ, കോണ്‍ഡ്രോമ എന്നിങ്ങനെ എല്ലുകളിലെ അര്‍ബുദം പലതരത്തിലുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ബോണ്‍ ക്യാന്‍സര്‍ അഥവാ എല്ലുകളില്‍ അര്‍ബുദം ഉണ്ടാകാം.

മുഴയാണ് എല്ലുകളിലെ അര്‍ബുദത്തിന്‍റെ ആദ്യത്തെ ലക്ഷണം. കൈയിലോ കാലിലോ വളരുന്ന ഇത്തരം മുഴയും അവിടത്തെ വേദനയും സാര്‍കോമ എന്ന എല്ലുകളിലെ അര്‍ബുദത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. ട്യൂമര്‍ സ്ഥിതി ചെയ്യുന്നയിടത്തെ വേദനയും വീക്കവുമാണ് എല്ലുകളിലെ ക്യാന്‍സറിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. ചില അര്‍ബുദ മുഴകള്‍ അതുണ്ടായ ഭാഗത്ത് പിന്നീട് നീര്‍ക്കെട്ടുണ്ടാക്കും.സ്വാഭാവിക ചലനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കം എല്ലുകളിലെ അര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാണ്. നടക്കുബോള്‍ മുടന്ത്, പരിമിതമായ ചലനം, കാലുയര്‍ത്തി വയ്ക്കുബോള്‍ വര്‍ദ്ധിക്കുന്ന വേദന എന്നിവയെല്ലാം മറ്റ് ലക്ഷണങ്ങളാണ്.

ചിലരുടെ എല്ലുകളില്‍ ഒടിവോ പൊട്ടലോ ഉണ്ടായേക്കാം. അര്‍ബുദം എല്ലുകളെ ദുര്‍ബലമാക്കുമെങ്കിലും എല്ലാവര്‍ക്കുമൊന്നും എല്ലില്‍ ഒടിവോ പൊട്ടലോ ഉണ്ടാകണമെന്നില്ല. അമിതമായ ക്ഷീണം പല രോഗങ്ങളുടെയും സാധാരണയായ ലക്ഷണം ആണെങ്കിലും എല്ലുകളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായും ക്ഷീണം ഉണ്ടാകാം. അകാരണമായി ശരീരഭാരം കുറയുന്നതും നിസാരമായി കാണേണ്ട. എല്ലുകളുടെ അര്‍ബുദവുമായി ബന്ധപ്പെട്ട് പൊതുവായി കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ് പനി, വിളര്‍ച്ച. മറ്റ് ലക്ഷണങ്ങളോടൊപ്പം പനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ നിസാരമായി കാണേണ്ട.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Leave A Reply

Your email address will not be published.