ഉയര്‍ന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ഈ സൂപ്പര്‍ ഫുഡുകള്‍ക്ക് കഴിയും

0 584

ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. മോശം കൊളസ്ട്രോളിന്റെ അളവ് മനുഷ്യ ശരീരത്തിലെ സുഗമമായ രക്തപ്രവാഹത്തെ തടയുന്നു. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കൊളസ്‌ട്രോളിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാനാകും. ഈ മാറ്റങ്ങള്‍ മൊത്തത്തിലുള്ള ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഉയര്‍ന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില സൂപ്പര്‍ ഫുഡുകളെ കുറിച്ചാണിനി പറയുന്നത്.

നട്സ്

മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണാണ് നട്സ്. നട്സില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ പ്രത്യേകിച്ച്‌ ബദാം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കുടലിലെ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്ന ഫൈറ്റോസ്റ്റെറോളുകളും നട്സില്‍ അടങ്ങിയിട്ടുണ്ട്.

പയര്‍വര്‍ഗ്ഗങ്ങളും ധാന്യങ്ങളും

പയര്‍വര്‍ഗ്ഗങ്ങളും ധാന്യങ്ങളുമാണ് മറ്റ് ഭക്ഷണങ്ങള്‍ എന്ന് പറയുന്നത്. പയര്‍വര്‍ഗ്ഗങ്ങള്‍ സസ്യാധിഷ്ഠിത പ്രോട്ടീനും നാരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ബീൻസ്, പയര്‍, ചെറുപയര്‍ തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ, മുഴുവൻ ധാന്യങ്ങളിലും ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്‍ഡിഎല്‍ അളവ് ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി മൊത്തത്തിലുള്ള ആരോഗ്യത്തിനും പല വിധത്തില്‍ ഗുണം ചെയ്യും. ഇതില്‍ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് മൊത്തം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ആപ്പിള്‍

. ആപ്പിളില്‍ കാണപ്പെടുന്ന പോളിഫെനോള്‍ എന്ന സംയുക്തം കൊളസ്‌ട്രോളിന്റെ അളവില്‍ നല്ല സ്വാധീനം ചെലുത്തുന്നു.

ഇലക്കറികള്‍

ഇലക്കറികളില്‍ പോഷകങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഇലക്കറികളില്‍ ല്യൂട്ടിൻ, മറ്റ് കരോട്ടിനോയിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംയുക്തങ്ങളും ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു

Leave A Reply

Your email address will not be published.