വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് നല്ലതോ?

0 406

നിത്യജീവിതത്തില്‍ നാം നേരിടുന്ന പ്രതിസന്ധികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും നിരാശകള്‍ക്കുമെല്ലാം ഇടയ്ക്ക് ഒരാശ്വാസമെന്ന നിലയിലാണ് മിക്കവരും കാപ്പിയെ കാണുന്നത്.


കാപ്പിയുയടെ അമിത ഉപയോഗം ആളുകളില്‍ ദഹനക്കേട്, നെഞ്ചെരിച്ചില്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. വെറും വയറ്റില്‍ കാപ്പി കുടിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ വിശദീകരിക്കുന്ന ഒരു വീഡിയോ അടുത്തിടെ പോഷകാഹാര വിദഗ്ധയായ ഒലിവിയ ഹെഡ്‌ലണ്ട് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ലോകമെബാടുമുള്ള പഠനങ്ങള്‍ കാണിക്കുന്നത് കഫീൻ (കാപ്പിയിലെ പ്രധാന സംയുക്തം) മെറ്റബോളിസ് ചെയ്യാനുള്ള ശക്തി ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ഇക്കാരണത്താല്‍, ചില ആളുകള്‍ക്ക് കാപ്പിയില്‍ നിന്ന് ഉത്തേജനം ലഭിക്കുന്നു. ചിലര്‍ക്ക് പ്രതികൂലമായി ബാധിക്കുന്നു.

കാപ്പി അസിഡിക് ആണെന്ന് ഒലിവിയ ഹെഡ്‌ലണ്ട് പറയുന്നു. അതിനാല്‍, ഇത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. നേരത്തെ സൂചിപ്പിച്ചതുപോലെ കാപ്പി അസിഡിക് ആണ്. ഇത് ആമാശയത്തിലെ പ്രകോപിപ്പിക്കലിനും, ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം (ഐബിഎസ്) പോലുള്ള ഗട്ട് ഡിസോര്‍ഡേഴ്സിന്റെ ലക്ഷണങ്ങള്‍ വഷളാക്കാനും, നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്സ്, ദഹനക്കേട് തുടങ്ങിയവയ്ക്ക് കാരണമാകാനും ഇടയാക്കും.

അമിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ഉത്കണ്ഠ, അസ്വസ്ഥത, ഹൃദയമിടിപ്പ് എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു. മാത്രമല്ല ഇത് കഫീൻ ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. അമിതമായ മൂത്രമൊഴിക്കല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുന്നു

Leave A Reply

Your email address will not be published.