കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ

0 727

കഴുത്തില്‍ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും. അമിതമായി രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന് കാരണമാകും. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് വീട്ടില്‍ തന്നെ പ്രതിവിധിയുണ്ട്.
അടുക്കളയില്‍നിന്നുതന്നെ പരീക്ഷിക്കാവുന്ന അവ എന്തൊക്കെയാണെന്ന് നോക്കാം.

പഴം അരച്ച്‌ തേനില്‍ ചാലിച്ച്‌ കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുബ് കഴുകി കളയണം. ആഴ്‌ചയില്‍ മുന്ന്‌ ദിവസം ഇങ്ങനെ ചെയ്താല്‍ കഴുത്തിലെ കറുപ്പ് നിറം മാറും.

തൈരില്‍ റവ കലക്കി വെണ്ണയുമായി യോജിപ്പിച്ച്‌ സ്‌ഥിരമായി സ്‌ക്രബ്‌ ചെയ്യുന്നതും കഴുത്തിലെ കറുപ്പ് നിറം കുറയാൻ സഹായിക്കും.

രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞള്‍ പൊടിയും അര ടീ സ്പൂണ്‍ ചെറുനാരങ്ങാ നീരും അല്‍പ്പം റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം 15 മിനിറ്റ് കഴുത്തില്‍ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകി കളയുക. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് നല്ലതാണ്.

രണ്ട് ടീസ് സ്പൂണ്‍ ഓട്സിലേയ്ക്ക് ആവശ്യത്തിന് തൈര് ചേര്‍ക്കാം. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കഴുത്തില്‍ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക.

ചെറിയ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞ ശേഷം ജ്യൂസ് തയാറാക്കുക. ശേഷം ഈ ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ് കഴുത്തില്‍ തേച്ചുപിടിപ്പിക്കാം. ഉണങ്ങുബോള്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി കളയാം.

രാത്രി ഉറങ്ങുന്നതിന് മുബ് കഴുത്തിന് ചുറ്റും അല്‍പം കറ്റാര്‍വാഴ ജെല്‍ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് പതിവാക്കുന്നതും ഫലം കിട്ടാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: അലര്‍ജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുബ് പാച്ച്‌ ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Leave A Reply

Your email address will not be published.