ഓപ്പറേഷൻ‌ തിയേറ്ററിലും സിനിമ തിയേറ്ററിലും സ്റ്റാറാണ് ഈ ഡോക്ടർ!!

0 469

മഞ്ജുള നവീൻ

ശുപത്രി തിരക്കുകൾ‌ക്കിടയിലും തന്റെ സിനിമാമോഹങ്ങൾക്ക് ജീവൻ നൽകുകയാണ് ​ഗൈനക്കോളജിസ്റ്റായ ഡോ. അമർ രാമചന്ദ്രൻ. കണ്ണൂരിലെ അറിയപ്പെടുന്ന ​IVF സെന്ററായ രശ്മി ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. അമർ രാമചന്ദ്രൻ ഒരു സിനിമാതാരവും നിർമ്മാതാവുമാണ്. ഇരുപതോളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. 2013ലാണ് മണിപ്പാലിൽ നിന്ന് പഠനം പൂർത്തിയാക്കി ഡോ. അമർ രാമചന്ദ്രൻ കണ്ണൂർ കോയിലിയിൽ ​ഗൈനക്കോളജി വിഭാ​ഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്.

2016ൽ രശ്മി എന്നപേരിൽ ​​IVF സെന്റർ ആരംഭിച്ചു. കുഞ്ഞുങ്ങളില്ലാതെ വിഷമം അനുഭവിക്കുന്ന ഒരുപാട് ദമ്പതികൾക്ക് അനു​ഗ്രഹമായി ഡോക്ടറിന്റെ ഈ ക്ലിനിക്ക്. തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക് പോകുമ്പോഴും കുഞ്ഞുന്നാളിലെ ഉള്ള അഭിനയമോ​ഹം കൈവിടാൻ തയ്യാറായിരുന്നില്ല ഡോക്ടർ. 2013ൽ ഇറങ്ങിയ ഡേ നൈറ്റ് ​ഗെയിം എന്ന സിനിമയിലൂടെയായിരിന്നു സിനിമാലോകത്തേക്കുള്ള രം​ഗപ്രവേശം. പിന്നീട് നിരവധി ചിത്രങ്ങൾ. 2016ൽ പുറത്തിറങ്ങിയ ​ഗോൾഡ് കോയിൻസിലൂടെ നിർമ്മാണരം​ഗത്തേക്കും ചുവടുവച്ചു ഡോ. അമർ രാമചന്ദ്രൻ.

2023ൽ ഡോക്ടർ നിർമ്മിച്ച് പുറത്തിറങ്ങിയ റൂട്ട് നമ്പർ 17 എന്ന തമിഴ്ചിത്രം ഏറെ ജനശ്രദ്ധ നേടി. ഒടിടി പ്ലാറ്റ്ഫോമിലും ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തിരക്കിൽ നിന്ന് തിരക്കുകളിലേക്കുള്ള ഓട്ടമാണ് ഡോക്ടറുടെ ജീവിതം. സിനിമ ലോക്കേഷനുകളിലെ കളിതമാശകളിലൊന്നും പങ്കെടുക്കാൻ ഡോക്ടർക്ക് പലപ്പോഴും പറ്റാറില്ല. രണ്ടോ മൂന്നോ ദിവസം ക്ലിനിക്കിൽനിന്ന് അവധിയെടുത്ത് സിനിമാ തിരക്കുകളിലേക്ക് ഓടിയെത്തും ഈ ഡോക്ടർ. ഡോക്ടറുടെ സിനിമസ്വപ്നങ്ങൾക്ക് പിന്തുണയുമായി കുടുംബവുമുണ്ട്. ഭാര്യ ഡോ. പത്മജയും മക്കൾ നേഹയും നിഹാലും സിനിമയിൽ സാനിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഡോക്ടർ നിർമ്മിക്കുന്ന മാത്യു തോമസ് നായകനായ മലയാള ചിത്രം ലൗലി റിലീസിനൊരുങ്ങുകയാണ്.

Leave A Reply

Your email address will not be published.