രാത്രിയിൽ ചൂടുവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

0 1,113

വെള്ളം മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കുന്ന അത്ഭുതങ്ങള്‍ ചെറുതല്ല. വെള്ളം കുടിയെപ്പറ്റിയുള്ള മുന്‍ധാരണ തിരുത്തി വേണം മുന്നോട്ട് പോകാന്‍. പറഞ്ഞുകേട്ട ധാരണകളില്‍ എത്രത്തോളം യാഥാര്‍ത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്. ഭക്ഷണം ദഹിപ്പിക്കാന്‍ ശുദ്ധജലത്തിന്റെ ആവശ്യമുണ്ട് .

പല കാരണങ്ങള്‍കൊണ്ടും ചിലപ്പോള്‍ നമ്മുടെ ശരീരത്തില്‍ വിഷമാലിന്യങ്ങള്‍ അടിഞ്ഞുകൂടാറുണ്ട് ,ഇതിനെ നിര്‍വീര്യമാക്കാന്‍ ഏറ്റവും പറ്റിയ ഔഷധമാണ് ശുദ്ധജലം.ലിവറിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് രാത്രിയില്‍ ചൂട് വെള്ളം കുടിക്കുന്നത്. വയറിന്റെ ആരോഗ്യത്തിന് ഇതിലെ മഗ്‌നീഷ്യമാണ് സഹായിക്കുന്നത്. നല്ല ചൂടുള്ള സമയത്ത് വയറിന് അസ്വസ്ഥത തോന്നുന്നതു സാധാരണയാണ്. ഈ സമയത്ത് ചൂട് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

വയര്‍ തണുപ്പിയ്ക്കാനം വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാനുമുള്ള നല്ലൊരു വഴിയാണിത്. തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നത്.ഇതിലെ പൊട്ടാസ്യം ഇലക്‌ട്രോളൈറ്റുകളുടെ ബാലന്‍സിനെ സഹായിക്കുന്നു. ഇത് അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാനും ഇതു വഴി തടി കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, മസിലുകളുടെ രൂപീകരണത്തിനും സഹായിക്കും. കോള്‍ഡ്, ചുമ എന്നിവയകറ്റാനുള്ള നല്ലൊരു വഴിയാണ് രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നത്. രക്തം ശുദ്ധീകരിയ്ക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്.

Leave A Reply

Your email address will not be published.