ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കുടിച്ചാലുള്ള ഗുണങ്ങൾ

0 2,774

ഡ്രൈ ഫ്രൂട്ട്‌സ് എന്ന് കേള്‍ക്കുബോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക ബദാം, കശുവണ്ടി, ഉണക്കമുന്തിരി എന്നിവയാണ്. ദൈനംദിന ഭക്ഷണക്രമത്തില്‍ ഡ്രൈ ഫ്രൂട്ട്‌സ് ഉള്‍പ്പെടുത്തുന്നവര്‍ വളരെ ചുരുക്കമാണ് എങ്കിലും, ഉണക്ക മുന്തിരിയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ ആ രീതി മാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മുന്തിരി ഏവരും ഇഷ്ടപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ്. എന്നാല്‍, മുന്തിരിയെക്കാളും ഗുണങ്ങള്‍ അടങ്ങിയതാണ് ഉണക്ക മുന്തിരി. വൈറ്റമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ഉണക്ക മുന്തിരിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും ഏറെ സഹായകമാണ് ഉണക്ക മുന്തിരി. കൂടാതെ, പ്രോട്ടീൻ, നാരുകള്‍, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങളാല്‍ സബന്നമാണ് ഉണക്കമുന്തിരി.

ഉണക്കമുന്തിരി വെറുതെ കഴിയ്ക്കുന്നതും ഗുണകരമാണ്. എന്നാല്‍, ഇത് രാത്രിയില്‍വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ആ വെള്ളം രാവിലെ ചെറുതായി ചൂടാക്കി വെറും വയറ്റില്‍ കുടിയ്ക്കാം. അല്ലെങ്കില്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. രണ്ടു തരത്തിലും ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി വെള്ളം. ഉണക്കമുന്തിരിയില്‍ അയണ്‍, കോപ്പര്‍, ബി കോംപ്ലക്സ് വൈറ്റമിനുകള്‍ എന്നിവ ധാരാളമുണ്ട്. ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ഇരുബിന്‍റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സഹായിക്കുന്നു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉണക്കമുന്തിരി ഗുണകരമാണ്. ഉണക്കമുന്തിരി വെള്ളം വെറും വയറ്റില്‍ കുടിയ്ക്കുന്നത്‌ ശരീരത്തിന്‍റെ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായകമാണ്. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ സിയും പ്രോട്ടീനും നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് വളരെയേറെ സഹായകമാണ്. ഉണക്കമുന്തിരിയില്‍ അടങ്ങിയിരിയ്ക്കുന്ന ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അസിഡിറ്റി കുറയ്ക്കുന്നു. ചര്‍മ്മ രോഗങ്ങള്‍ക്കും സന്ധിവേദനയ്ക്കും മുടികൊഴിച്ചിലിനും പരിഹാരരം കാണാന്‍ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നതും ഗുണം ചെയ്യും.

തിമിരം, പോലെയുള്ള നേത്രരോഗങ്ങള്‍ തടയാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്‍റെ ആരോഗ്യത്തിനും ഉണക്കമുന്തിരി സഹായകമാണ്. ഉണക്കമുന്തിരി കാല്‍സ്യം ധാരാളമടങ്ങിയതിനാല്‍ എല്ലുകള്‍ക്ക് ശക്തിയേകുന്നു. ആര്‍ത്തവ വിരാമം അടുത്ത സ്ത്രീകള്‍ ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

Leave A Reply

Your email address will not be published.