ഉലുവ മുളപ്പിച്ച്‌ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍

0 838

ഭക്ഷണങ്ങള്‍ക്ക് സ്വാദ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉലുവ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് മിക്കവരും. അല്‍പം കയ്പ്പുകലര്‍ന്ന രുചിയാണെങ്കിലും നിരവധി പോഷകഗുണങ്ങളാല്‍ സബന്നമാണ് ഉലുവ. ഉലുവ വിത്തിന് പുറമെ ഉലുവയുടെ ഉണങ്ങിയ ഇല കറികളിലും മറ്റും ഉപയോഗിക്കാറുണ്ട്. പോഷകഗുണങ്ങള്‍ ഉണ്ടെങ്കിലും മറ്റ് ധാന്യങ്ങള്‍ പോലെ നാം ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറില്ല.

ചെറുപയര്‍ പോലുള്ള ധാന്യങ്ങള്‍ മുളപ്പിച്ച്‌ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എത്രയാണെന്ന് നമുക്ക് പലര്‍ക്കുമറിയാം. എന്നാല്‍ ഉലുവ മുളപ്പിച്ച്‌ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പലര്‍ക്കുമറിയില്ല. ഉലുവ മുളച്ച്‌ കഴിഞ്ഞാല്‍ അവയുടെ കയ്പ്പ് ഇല്ലാതാകുകയും അവ എളുപ്പത്തില്‍ ദഹിപ്പിക്കുകയും ചെയ്യുന്നു, മാത്രമല്ല അവയുടെ ആരോഗ്യ ഗുണങ്ങളും വര്‍ധിക്കുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ആന്റി ഓക്ഡന്റുകളാല്‍ സബന്നമാണ് ഉലുവ മുളപ്പിച്ചത്.

മുളപ്പിച്ച ഉലുവ രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം സുഗമമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മുളപ്പിച്ച ഉലുവയില്‍ വിറ്റാമിൻ സി, പ്രോട്ടീനുകള്‍, നാരുകള്‍, നിയാസിൻ, പൊട്ടാസ്യം, ഇരുബ്, ആല്‍ക്കലോയിഡുകള്‍ തുടങ്ങിയ സുപ്രധാന പോഷകങ്ങളാല്‍ സബുഷ്ടമാണ്. ഉലുവയില്‍ ഗാലക്‌റ്റോമന്നര്‍ എന്ന വെള്ളത്തില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമുണ്ട്. ഉലുവ മുളപ്പിച്ചത് കഴിക്കുബോള്‍ ഇവ വയര്‍ നിറഞ്ഞതായി തോന്നലുണ്ടാക്കും. ഇത് വഴി വിശപ്പ് അകറ്റുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.

സ്ത്രീകളിലെ ആര്‍ത്തവ വേദന, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവക്ക് പരിഹാരമായി ഉലുവ സാധാരണയായി ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ചര്‍മത്തിനും മുടിയുടെ സംരക്ഷണത്തിനും ഉലുവ ഒരുപോലെ ഗുണം ചെയ്യും. ആരോഗ്യകരമായ ചര്‍മ്മത്തിനും മുടിയുടെ വളര്‍ച്ചയും ഉലുവ നല്ലതാണ്. ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്ത് മുളപ്പിച്ചാണ് കഴിക്കേണ്ടത്. അതേസമയം, ഉലുവ മുളപ്പിച്ച്‌ അമിതമായി കഴിച്ചാല്‍ വയറ്റില്‍ അസ്വസ്ഥത, ഗ്യാസ്, തലവേദന എന്നിവയ്ക്ക് കാരണമാകും.

Leave A Reply

Your email address will not be published.