ഫിറ്റ്നസ് രം​ഗത്തെ ഇന്ത്യൻ മുഖം

0 484

മഞ്ജുള നവീൻ

കളരിയുടേയും ആയോധന കലയുടേയും നാടായ കണ്ണൂരിൽ നിന്ന് വേറിട്ടപാതയിലുടെ നടന്ന് ​ഗ്ലാമർ ലോകത്ത് തിളങ്ങുകയാണ് ഷിനുചൊവ്വ…. 15 വർഷമായി ശരീരസൗന്ദര്യ രം​ഗത്ത് തന്റെ മികവ് തെളിയിക്കുകയാണ് കൂത്തുപറമ്പ് സ്വദേശിയായ ഈ ചെറുപ്പക്കാരൻ. മെൻസ് ഫിസിക് വിഭാ​ഗത്തിൽ ലോകവേദികളിൽ നിറസാനിധ്യമായ ഷിനുവിന് ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല.പറയാൻ ഷിനുവിന് ഈ രം​ഗത്ത് ഒരു ​ഗുരുവോ ​ഗോഡ്ഫാദറോ ഇല്ല. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഷിനുവിന് അത്മവിശ്വാസവും കഠിന പ്രയത്നവും മാത്രമാണ് മുതൽക്കൂട്ടായി ഉണ്ടായിരുന്നത്.
കോളേജിൽ സ്റ്റാറാകാനാണ് ജിമ്മിൽ പോയി തുടങ്ങിയത്.പിന്നീട് അതൊരു പാഷനായി. പഠനകാലത്ത് കണ്ണൂർ സർവകലാശാല ചാമ്പ്യൻ ആയിരുന്നു. ജോലിക്കായി ബെം​ഗളൂരുവിൽ പോയതാണ് വഴിത്തിരിവായത്. സ്വകാര്യകമ്പനിയിൽ എച്ച് ആർ ആയി ജോലി ആരംഭിച്ച ഷിനു തന്റെ പാഷൻ കൈവിട്ടില്ല.ജോലിക്കിടെ കിട്ടുന്ന സമയം ഫിറ്റ്നസിനായി മാറ്റിവച്ചു. പാർട്ട് ടൈം ഫിറ്റ്നസ് ട്രെയിനർ ആയും ഈ കലയളവിൽ ജോലിചെയ്തിരുന്നു. ഇന്ന് ഷിനു ബെ​ഗളൂരുവിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറാണ്. ഒരു മണിക്കൂറിന് 5000 രൂപയാണ് ചാർജ്.

ബെം​ഗളൂരുവിലെ ജീവിതം ബോഡിബിൽഡിങ്ങിനപ്പുറം ഫിറ്റ്നസ് എന്താണെന്നും അതിന്റെ സാധ്യതകളെന്തല്ലാമാണെന്നും ഷിനുവിനെ പഠിപ്പിച്ചു. അങ്ങനെയാണ് ഷിനു മത്സരരം​ഗത്തേക്ക് കടക്കുന്നത്.ബേംഗളൂരുവിൽ വെച്ച് നടന്ന മത്സരത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് അനേകം ദേശിയ അന്തർ ദേശിയ മത്സരങ്ങളിൽ പങ്കെടുത്തു. സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെള്ളി കരസ്ഥമാക്കി കൊണ്ടാണ് ലോക ചാമ്പ്യൻഷിപ്പിലേക്ക് ഷിനു ചുവടു വയ്ക്കുന്നത്. അവിടെയും തന്റെതായ മുദ്ര പതിപ്പിച്ചു ഷിനു. ദക്ഷിണ കൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലെ മെൻ ഫിസിക്‌ വിഭാഗത്തിൽ വെള്ളി നേടി ഇന്ത്യക്ക് അഭിമാനമായിമാറി ഈ ചെറുപ്പക്കാരൻ.അഞ്ച് അന്താരാഷ്ട്ര മെഡലുകൾ സ്വന്തമാക്കിയ ഷിനു ഏറ്റവും കൂടുതൽ അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി, ഏറ്റവും കൂടുതൽ മെഡലുകൾ വാങ്ങിയ മലയാളി എന്നീ റെക്കോർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.ഫിറ്റ്നസ് മോഡലിം​ഗ് രം​ഗത്തും സജീവമാണ് ഷിനു.

ആദ്യകാലത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ളതായി ഷിനു പറയുന്നു. മം​ഗോളിയയിൽ നടന്ന വേൾഡ് ചാമ്പ്യൻ‌ഷിപ്പിൽ നല്ല തയ്യാറെടുപ്പിലായിരുന്നു ഷിനു. എന്നാൽ വിധി മറ്റൊന്നയിരുന്നു . മൽസരത്തിന് രണ്ടാഴ്ച മുന്നേ ഡങ്കു ​​ബധിച്ച് അശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ഡോക്ടർ മൽസരത്തിൽ നിന്ന് വിട്ട് നിൽക്കാന്‌ നിർദേശിച്ചുിട്ടും ആ സ്റ്റേജിൽ കിടന്ന് മരിച്ചാലും സാരമില്ല എന്ന് പറഞ്ഞ് ഷിനു വേദിയിലെത്തി. ആ മത്സരത്തിൽ ആറാം സ്ഥാനമായിരുന്നു ഷിനുവിന്.

ലോ കാർബ് അടങ്ങിയ ഭക്ഷണമാണ് സ്ഥിരമായി കഴിക്കാറ്. രാവിലെ എഴുന്നേറ്റ ഉടനെ അരലിറ്റർ വെള്ളം കുടിക്കും. ഒരു ദിവസം 4 ലിറ്റർ വരെ വെള്ളം കുടിക്കും. രാവിലെയും വൈകീട്ടും വർക്ക്ഔട്ട് ചെയ്യും.രാവിലെ കാർഡിയോ, ആബ്സ് വർക്ക് ഔട്ട് ചയ്യും. വൈകീട്ടാണ് വെയ്റ്റ് ട്രെയിംനിങ്. ​6 -7 മണിക്കൂർ ഉറങ്ങും. നല്ല ശരീരത്തിന് ചിട്ടയായ ജിവിത രീതി പ്രധാനമാണെന്നും ഷിനു പറയുന്നു. തന്റെ ജീവിതത്തിലൂടെ ഒരു പാട് ചെറുപ്പക്കാർക്ക് പ്രചോദനമാവുകയാണ് ഷിനു ചൊവ്വ.

Leave A Reply

Your email address will not be published.