മുടികൊഴിച്ചിലിന് ശമനം ലഭിക്കാൻ വൈറ്റമിന്‍ ജ്യൂസ് വീട്ടിൽ തയ്യാറാക്കുന്ന വിധം

0 845

മുടികൊഴിച്ചില്‍ എല്ലാവരുടെയും പ്രശ്നമാണ്. വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടാണ് മുടി കൊഴിയുന്നത്. വിറ്റാമിനുകളുടെ അഭാവം, കാലാവസ്ഥ വ്യതിയാനം, മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം എന്തിന് വെള്ളം മാറിക്കുളിക്കുന്നതുപോലും മുടിവളര്‍ച്ചയെ ബാധിക്കും. മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം വിറ്റാമിനുകളുടെയും മിനറല്‍സിൻെറയും അഭാവമാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാനായി ധാരാളം വിറ്റാമിനുകളടങ്ങിയ ഒരു സ്പെഷ്യല്‍ ജ്യൂസ് വീട്ടിലുണ്ടാക്കാം

വൈറ്റമിന്‍ ജ്യൂസിന് ആവശ്യമായ സാധനങ്ങള്‍

ചെറുപഴം -1

ഓറഞ്ച് -1

ആപ്പിള്‍ -1/2

മാതള നാരങ്ങാ -1/2

കാരറ്റ്-1/2

പാല്‍ -350 ml

പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍

ഈ പഴങ്ങള്‍ എല്ലാം തൊലി കളഞ്ഞ ശേഷം ചെറുപഴം, ഓറഞ്ച് , ആപ്പിള്‍, മാതളം, കാരറ്റ് , പഞ്ചസാര എന്നിവ ഒരു മിക്സിയില്‍ അടിച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് തിളപ്പിച്ച പാല്‍ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം അരിച്ചെടുത്തു ഉപയോഗിക്കാം. തണുപ്പ് വേണ്ടവര്‍ക്ക് ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ചു ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ ജ്യൂസ് കുടിക്കുന്നത് മുടികൊഴിച്ചിലിനു നല്ലൊരു പ്രതിവിധിയാണ്

Leave A Reply

Your email address will not be published.