മുടികൊഴിച്ചില്‍ അകറ്റാൻ നെല്ലിക്ക!

0 568

മുടികൊഴിച്ചില്‍ മിക്ക ആള്‍ക്കാരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുടികൊഴിച്ചില്‍ അകറ്റുന്നതിന് നെല്ലിക്ക ഏറ്റവും മികച്ചതാണ്. ഇത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നെല്ലിക്കയില്‍ ധാരാളമായി കാത്സ്യം അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി ഉള്ളതിനാല്‍ നെല്ലിക്കയുടെ നീര് പുരട്ടുന്നത് ചര്‍മ്മ വരള്‍ച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ, താരൻ തടയാനും അത് മൂലമുണ്ടാകുന്ന അസ്വസ്ഥത അകറ്റാൻ കഴിയുന്ന ആന്റി-ഇൻഫ്ലമേറ്ററി ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക മുടികൊഴിച്ചില്‍ തടയുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് നെല്ലിക്ക. ഇത് മുടിയിഴകള്‍ക്ക് തിളക്കവും മൃദുത്വവും തിളക്കവും നല്‍കുന്നു.

നെല്ലിക്കയിലെ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോമകൂപങ്ങളുടെ മൃതകോശങ്ങളെ പുതിയ കേശ കോശങ്ങള്‍ ഉപയോഗിച്ച്‌ മാറ്റിസ്ഥാപിക്കാൻ സഹായിക്കും. നെല്ലിക്കയുടെ നീര് പുരട്ടുന്നത് ചര്‍മ്മ വരള്‍ച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു

Leave A Reply

Your email address will not be published.