അപൂര്‍വരോഗ ബാധിതരുടെ കണക്കുകള്‍ കൃത്യമാക്കാനായി സര്‍വെ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

0 12

സംസ്ഥാനത്തെ അപൂര്‍വരോഗ ബാധിതരുടെ കണക്കുകള്‍ കൃത്യമാക്കാനായി സര്‍വെ സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു.
പി കെ ബഷീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിലവില്‍ 400 പേര്‍ പട്ടികയിലുണ്ട്. രോഗികളുടെ പ്രായം അടക്കമുള്ള വിവരശേഖരം ഉറപ്പാക്കാനാണ് സര്‍വെയെന്നും മന്ത്രി പറഞ്ഞു.

അപൂര്‍വരോഗ ബാധിതരെ സഹായിക്കാനായി സര്‍ക്കാര്‍ ആരംഭിച്ച ക്രൗഡ് ഫണ്ടിങ് നിധിയില്‍ എല്ലാവരുടെയും സഹായം മന്ത്രി അഭ്യര്‍ഥിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ പേരിലാണ് ബാങ്ക് അക്കൗണ്ട്. സ്പൈറല്‍ മസ്കുലാര്‍ അട്രോഫി രോഗം ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് എസ്‌എടിയില്‍ പ്രത്യേക ക്ലിനിക്ക് തുടങ്ങിയിട്ടുണ്ട്.

രോഗികളെ കണ്ടെത്താൻ സര്‍ക്കാര്‍ പരസ്യംചെയ്ത അപേക്ഷ ക്ഷണിച്ചതില്‍ 176 സ്പൈറല്‍ മസ്കുലാര്‍ അട്രോഫി രോഗബാധിതരെ കണ്ടെത്തി. അല്ലാതെ ലഭിച്ച കണക്കുകളും ചേര്‍ത്താല്‍ 216 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 212 പേര്‍ക്ക് ക്ലിനിക്കല്‍ പരിശോധന നടത്തി. ഇവര്‍ക്ക് കേരളത്തിലെ മൂന്ന് സ്ഥലങ്ങളില്‍ സൗജന്യ മരുന്ന് ഉറപ്പാക്കുന്നു. ഈ രോഗം ബാധിച്ച്‌ നട്ടെല്ലിനുണ്ടാകുന്ന വളവ് നിവര്‍ക്കുന്നതിനുള്ള ശസ്ത്രക്രിയ എസ്‌എടിയില്‍ വിജയകരമായി ആരംഭിച്ചിട്ടുണ്ട്. ഇത് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.