ഇടയ്ക്കിടെ ടോയ്ലറ്റില്‍ പോകണമെന്ന് തോന്നാറുണ്ടോ?.ഇറിറ്റബില്‍ ബവല്‍ സിൻഡ്രോം (IBS) ആകാം.. എങ്ങനെ നേരിടാം?

0 711

പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ഇടയ്ക്കിടെ ടോയ്ലറ്റില്‍ പോകണമെന്ന് തോന്നുന്നത്. ‘ഇറിറ്റബില്‍ ബവല്‍ സിൻഡ്രോം’ ( I BS) എന്നാണ് ഇത് അറിയപ്പെടുന്നത്. എവിടെയെങ്കിലും പോകാൻ നില്‍ക്കുബോള്‍ ടോയ്ലറ്റില്‍ പോകാനുള്ള തോന്നല്‍, ഭക്ഷണം കഴിച്ചാല്‍ ഉടനെ ടൊയ്ലറ്റില്‍ പോകുക. ഐബിഎസ് അവസ്ഥയാണ് ഇത്. ഇതിനൊപ്പം പലര്‍ക്കും ഡിപ്രഷൻ പോലുള്ള തോന്നലുകളുമുണ്ടാകാം. ചിലര്‍ക്ക് ഇത് വയറുവേദനയും, കഫം പോക്കും എല്ലാം തന്നെയുണ്ടാക്കും. ഇറിറ്റബിള്‍ സിൻഡ്രോം ഉള്ളവരില്‍ കണ്ടു വരുന്ന ഒരു ലക്ഷണമാണ് അനീമിയ. ദഹന പ്രശ്നങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഇത്. ഇറിറ്റബില്‍ സിൻഡ്രോം ഉള്ളവരില്‍ അസാധാരണമായ വിധത്തില്‍ തടി കുറയാറുണ്ട്.

വയറില്‍ മനുഷ്യശരീരത്തിന് ഗുണകരമായ ലക്ഷണക്കണക്കിന് മൈക്രോബുകള്‍ താമസിക്കുന്നുണ്ട്. ഇവയിലുണ്ടാകുന്ന ചില മാറ്റങ്ങളും ഐബിഎസിന് കാരണമാകാം. ഇത്തരക്കാര്‍ക്ക് പലപ്പോഴും അമിതമായ ഉത്കണ്ഠ, ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങളുണ്ടാകാം. പല തവണ ടോയ്ലറ്റില്‍ പോകുക, പോയാലും തൃപ്തിയാകാതിരിയ്ക്കുക, എവിടെയെങ്കിലും പോകാൻ നില്‍ക്കുബോള്‍ ഈ പ്രശ്നം ഉണ്ടാകുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. സെറോട്ടോനിൻ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം അമിതമാകുബോഴും ഈ പ്രശ്നമുണ്ടാകാം. ഇതിന് ബ്രെയിനും നമ്മുടെ കുടലുമായുള്ള കണക്ഷൻ പ്രധാനമാണ്. ഇതിനാല്‍ തന്നെ സ്ട്രെസ്, ടെൻഷൻ പോലുള്ളവയെങ്കില്‍ ഇത്തരം ഇറിട്ടബിള്‍ ബവല്‍ സിൻഡ്രോം ഉണ്ടാകാം.

എങ്ങനെ IBS നേരിടാം

ചായ, കാപ്പി, ഗ്യാസ് ചേര്‍ന്ന മധുരപാനീയങ്ങല്‍, സോഡ എന്നിവയുടെ ഉപയോഗം പരിതമിപ്പെടുത്തുന്നതും ഗുണം ചെയ്യും. ഐബിഎസ് ബാധിതരില്‍ ലാക്ടോസ് ഇൻടോളറൻസ് പതിവായതിനാല്‍ പാലുത്പന്നങ്ങളും മിതമായ തോതില്‍ മാത്രം കഴിക്കേണ്ടതാണ്. സോയബീൻ, ആല്‍മണ്ട്, ചീര, എള്ള് എന്നീ ബദല്‍ ഭക്ഷണ സ്രോതസ്സുകളിലൂടെ ആവശ്യത്തിന് കാല്‍സ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
അലസമായ ജീവിതശൈലി ഐബിഎസിന്റെ ആധിക്യം വര്‍ധിപ്പിക്കുമെന്നതിനാല്‍ പതിവായി വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്.
പുകവലി, മദ്യപാനം തുടങ്ങിയവ ഉപേക്ഷിക്കുന്നതും പ്രാണായാമം, യോഗ തുടങ്ങിയവയിലൂടെ സമ്മര്‍ദം ലഘൂകരിക്കുന്നതും ഐബിഎസ് ആഘാതം കുറയ്ക്കുമെന്നും ന്യൂട്രീഷനിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും നട്സും അടങ്ങിയ വിഭവങ്ങള്‍ വഴി ഭക്ഷണത്തിലെ ഫൈബര്‍ തോത് പടിപടിയായി ഉയര്‍ത്തിക്കൊണ്ട് വരുന്നത് ഗുണം ചെയ്യും.ദിവസവും ഏഴെട്ട് ഗ്ലാസ് വെള്ളം കുടിച്ച്‌ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തുന്നതും IBS ചെറുക്കാൻ സഹായിക്കും.
പ്രോബയോട്ടിക്കുകള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് വയറിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കും.

Leave A Reply

Your email address will not be published.