കരാട്ടെയിലൂടെ കാത്തുസൂക്ഷിക്കുന്ന യൗവനം

0 233

മഞ്ജുള നവീൻ

പ്രായം ഒരു നമ്പർ മാത്രമാണ് സുധൻ കണ്ണൂരിന്… . 45 വർഷമായി കരാട്ടെ അഭ്യസിക്കുന്ന സുധൻ ഇന്നും ചെറുപ്പമാണ്. ആരോ​ഗ്യം സംരക്ഷിക്കാൻ കരാട്ടെ അഭ്യാസം ഏറെ അനു​ഗ്രഹമാകുന്നുണ്ട്. ജീവിതശൈലി രോ​ഗങ്ങളൊന്നും ഇതുവരെ അലട്ടിയിട്ടില്ല. കളരി വാഴുന്ന മലബാറിന്റെ മണ്ണിൽ കരാട്ടെ ജനകീയമാക്കുകയാണ് ഈ കണ്ണൂരുകാരൻ… കരാട്ടെയിൽ ഇപ്പോൾ റെഡ്ബെൽട്ട് നേടിയിരിക്കുകയാണ് സുധൻ . അതും മാസ്റ്റർ ഓഫ് ​ഗ്രാൻഡ്മാസ്റ്റർ എന്നറിയപ്പെടുന്ന ജോർജ് ​ദിൽമാനിലൂടെ….
ബ്ലാക്ക് ബെൽട്ടിൽ 9TH ഡി​​ഗ്രിയും 10TH ഡി​ഗ്രിയുമാണ് റെഡ്ബെൽട്ട്. കരാട്ടെയെ ജീവിതമാക്കിയവർക്ക് കിട്ടുന്ന ഏറ്റവും വലിയ ആദരവാണ് ഇത്.

കരാട്ടെ ശാരീരിക ആരോ​ഗ്യം മാത്രമല്ല മാനസീക ആരോ​ഗ്യവും സംരക്ഷിക്കുമെന്ന് സുധൻ പറയുന്നു. ഒരു നല്ല കരാട്ടെ അഭ്യാസി ചിട്ടയായ ജീവിതമായിരിക്കും നയിക്കുക. ദേഷ്യം നിയന്ത്രിക്കാനും കരാട്ടെയിലൂടെ സാധിക്കുമെന്ന് സുധൻ അഭിപ്രായപ്പെടുന്നു. തന്റെ ചെറുപ്പത്തിന്റെ രഹസ്യം എന്തെന്ന് സുധനോട് ചോദിച്ചാൽ ഉത്തരം പ്രായത്തെകുറിച്ച് ചിന്തിക്കരുതെന്നാണ് മറുപടി. മനസ്സിൽ എപ്പോഴും നമ്മൾക്ക് 25 വയസായിരിക്കണം എന്നതാണ് സുധന്റെ പോളിസി.

1977ൽ എറണാകുളത്ത് കേരളത്തിൽ കരാട്ടെയുടെ ആദ്യ ബാച്ച് ആരംഭിച്ചപ്പോൾ അതിൽ സുധനുമുണ്ടായിരുന്നു.അന്ന് ​ഗുരു മലേഷ്യക്കാരനായ സെൻസെയ് പി കുപ്പുസ്വാമിആയിരുന്നു. അതിന് ശേഷം കരാട്ടെ തന്റെ ജീവിതത്തിന്റെ ഭാ​ഗമാവുകയീയുന്നു. 40 വർഷമായി ഇദ്ദേഹം കരാട്ടെ പരിശീലകനാണ്. 1985ൽ കണ്ണൂരിലെ താണെ മുഴുത്തടം സ്കൂളിൽ 485 ശിഷ്യന്മാരുമായി തുടങ്ങിയതാണ് അധ്യപന യാത്ര. 8000ൽ അധികം വരുന്ന ശിഷ്യരിൽ 165 പേർ ബ്ലാക്ക്ബെൽട്ടാണ്.കേരളത്തിലും ബെം​ഗളൂരുവിലുമായി സുധന്റെ കീഴിൽ 7 കരാട്ടെക്ലാസുകൾ നടന്നുവരുന്നുണ്ട്. ഇതുകുടാതെ കണ്ണൂർ തോട്ടടയിലെ ഭിന്നശേഷിക്കാർക്കായുള്ള സ്കൂളിലെ കുഞ്ഞുങ്ങൾക്കും സൗജന്യമായി സുധൻ ക്ലാസ് നൽകുന്നുണ്ട്.

Leave A Reply

Your email address will not be published.