അറിഞ്ഞിരിക്കാം കിവി പഴത്തിൻ്റെ ആരോഗ്യഗുണങ്ങള്‍

0 403

ധാരാളം പോഷകഗുണങ്ങളുള്ള പഴമാണ് കിവിപ്പഴം. കിവിയില്‍ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരവും മൃദുലവുമായ ചര്‍മ്മത്തിന് ഒരു പ്രധാന പോഷകമാണ്. വാര്‍ദ്ധക്യവും ചുളിവുകളും തടയുന്ന ആന്റിഓക്‌സിഡന്റുകളും കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള നിരവധി രോഗങ്ങളെ തടയാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന നാരുകളാല്‍ സബുഷ്ടമാണ് കിവിപ്പഴം. ഇത് ശരീരഭാരം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

100 ഗ്രാം കിവിപ്പഴത്തില്‍ 3 ഗ്രാം വരെ ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബര്‍ സുഗമവും ആരോഗ്യകരവുമായ ദഹനം സുഗമമാക്കാനും സഹായിക്കുന്നു. കിവിയില്‍ പ്രോട്ടീൻ അലിയിക്കുന്ന എൻസൈം അടങ്ങിയിട്ടുണ്ട്. അത് അവയെ വളരെ വേഗത്തില്‍ അമിനോ ആസിഡുകളായി വിഘടിപ്പിക്കാൻ സഹായിക്കുന്നു.
കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടല്‍, വൻകുടല്‍ എന്നിവയിലെ അര്‍ബുദങ്ങള്‍ തടയുന്നതിന് കിവിപ്പഴം സഹായിക്കുന്നു.

പ്രതിരോധശേഷി ബൂസ്റ്ററായി പ്രവര്‍ത്തിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കിവി. കൂടാതെ, കിവിയിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ വീക്കം നിയന്ത്രിക്കാനും കേടുപാടുകളില്‍ നിന്ന് സംരക്ഷണം നല്‍കാനും സഹായിക്കും.

എല്ലുകളുടെ രൂപീകരണം മെച്ചപ്പെടുത്തുന്ന ഫോളേറ്റിന്റെ ഉറവിടമാണ് കിവി. എല്ലുകളെ ബലമുള്ളതാക്കാൻ കിവിപ്പഴം സഹായകമാണ്. കിവിപ്പഴത്തില്‍ സെറോടോണിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും വര്‍ദ്ധിപ്പിക്കും. തലച്ചോറിലെ സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.

Leave A Reply

Your email address will not be published.