കുഞ്ഞുങ്ങൾക്ക് ആരോ​ഗ്യകരമായ ഭക്ഷണം എന്ന ആശയത്തിൽ ഉരുത്തിരിഞ്ഞ കുവി…

0 375

മഞ്ജുള നവീൻ

മനോജ് എന്ന കേബിൾ ഓപ്പറേറ്റർ ബിസിനസ്സ് സംരഭകനായത് തന്റെ കഠിനപ്രയത്നവും ദീർഘവീഷണവും കൊണ്ടാണ്. നല്ലൊരു കർഷകൻ കൂടിയായ മനോജിന്റെ കുവി ഫ്രഷ് എന്ന സംരഭം അമ്മമാർക്ക് ഒരു ലൈഫ് സേവർ തന്നെയാണ്. കുഞ്ഞുങ്ങൾക്ക് ആറ്മാസം മുതൽ പോഷകാഹാരം കൊടുത്ത് തുടങ്ങും. എന്നാൽ കായപ്പൊടി പോലുള്ള പോഷകമുല്യമുള്ള ഭക്ഷണം തയ്യാറാക്കണമെങ്കിൽ ധാരാളം സമയം വേണം. എന്നാൽ ഇതിനൊരു പരിഹാരമാണ് കുവി ഫ്രഷ്. മാർക്കറ്റിലെ ടിന്ന് ഉൽപന്നങ്ങൾക്ക് പകരം ആരോ​ഗ്യകരമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നൽകുകയാണ് മനോജ് എന്ന സംരഭകന്റെ ലക്ഷ്യം. തന്റെ പറമ്പിലുണ്ടായ കായയ്ക്കായി ആവശ്യക്കാർ വീട്ടിൽ എത്താൻ തുടങ്ങിയതോടെയാണ് മനോജ് ഇങ്ങനൊരു സംരഭം തുടങ്ങുന്നതിനെപറ്റി ആലോചിച്ചത്.


കുവി എന്ന പേരിന് പിന്നിലും ഉണ്ട് ഒരു കഥ…

ആദ്യം മനോജ് ഈ സംരഭത്തിന് ഇട്ട പേര് ​ഗ്രീൻ ആൻഡ് ഫ്രഷ് എന്നായിരുന്നു. എന്നാൽ ഈ പേരിൽ ട്രേഡ്മാർക്ക് കിട്ടില്ല എന്നറിഞ്ഞതോടെ അടുത്ത പേരിനുള്ള അന്വേഷണമായി. അപ്പോഴാണ് കുവി എന്ന നായയുടെ കഥ മനോജ് അറിഞ്ഞത്. പ്രളയകാലത്ത് മണ്ണിനിടയിൽപെട്ടുപോയ കുഞ്ഞിനായുള്ള തിരച്ചിലിലായിരുന്നു നാട്ടുകാരും വീട്ടുകാരും.പക്ഷെ നിരാശയായിരുന്നു ഫലം. എന്നാൽ രണ്ട്ദിവസം കഴിഞ്ഞപ്പോൾ ആ വീട്ടിലെ കുവി എന്ന നായ ഒരു സ്ഥലത്ത് നിന്ന് നിർത്താതെ കുരയ്ക്കുന്നത് കണ്ട നാട്ടുകാർ ആ സ്ഥലത്ത് അന്വേഷണം നടത്തി. അവിടെ കലിങ്കിനിടയിൽ ഉണ്ടായിരുന്നു എല്ലാവരും അന്വേഷിച്ച കുഞ്ഞിന്റെ മൃതദേഹം…ഊണും ഉറക്കവുമില്ലാതെ തന്റെ ഉറ്റവർക്കായി തിരച്ചിൽ നടത്തിയ ആ കുവിയുടെ കഥ മനോജിന്റെ മനസ്സിനെ ഉലച്ചു. കുവിയോടുള്ള ആദരസൂചകമായി കുവിയെന്ന പേര് തന്നെ തന്റെ സംരഭത്തിന് മനോജ് തിരഞ്ഞെടുക്കുകയായിരുന്നു
മാസം 3000 കിലോ കായയാണ് കുവിഫ്രഷിൽ ഉണക്കി പൊടിക്കുന്നത്. കുവിഫ്രഷ് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴി ക്കുന്നത് കുന്നൻ കായപ്പൊടിയാണ്. മലബാർ മേഖലയിലാണ് കൂടുതൽ വിറ്റഴിക്കുന്നത്. കായ കൂടാതെ ചക്കയും ഇവിടെ ഉണക്കി ലഭിക്കും. മാത്രമല്ല കൂവപ്പൊടി, ചക്ക വരട്ടിയത്,ചക്കപൊടി,ഏത്തയ്ക്ക പൊടി, ഏത്തയ്ക്ക ഹെൽത്തി മിക്സ്, വെന്ത വെളിച്ചെണ്ണ തുടങ്ങി അനേകം ഉൽപ്പന്നങ്ങളാണ് കുവി ഫ്രഷിലൂടെ രാജ്യമെങ്ങും വിറ്റഴിക്കുന്നത്. വാട്സ്ആപ്പ് വഴിയും സോഷ്യൽ മീഡിയവഴിയും വെബ്സൈറ്റ് വഴിയും രാജ്യത്ത് എവിടെ നിന്നും കുവി ഫ്രഷ് ഓർഡർ ചെയ്യാവുന്നതാണ്. കൊാറിയർ വഴിയും ഹോംസർവീസും ലഭ്യമാണ്. പല പ്രമുഖ കമ്പിനകളും തങ്ങളുടെ പേരിൽ വിപണിയിലെത്തിക്കുന്ന കുന്നൻ കായപ്പൊടിയും കുവി ഫ്രഷിന്റേതാണ്. കുവി ഫ്രഷിന്റെ സേവനങ്ങൾക്കായി 9745411811 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.