ചുണ്ടുകളുടെ ഇരുണ്ട നിറത്തിന് പരിഹാരമാകും ഈ പ്രകൃതിദത്ത മാര്‍ഗങ്ങള്‍

0 1,323

ചുണ്ടുകളുടെ ഇരുണ്ട നിറം മറയ്ക്കാനും, ഭംഗിയായി കാണപ്പെടാനും ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. പുകവലി, സൂര്യഘാതം വിറ്റാമിൻ കുറവ്, അനീമിയ തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് ചുണ്ടുകള്‍ ഇരുണ്ടുപോകാറുണ്ട്. എന്നാല്‍ ഇനി ലിപ്സ്റ്റിക് ഉപയോഗിക്കാതെ ചുണ്ടുകളുടെ സ്വാഭാവിക പിങ്ക് നിറം നല്‍കാൻ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരങ്ങള്‍ ഇവയൊക്കെയാണ്.

നാരങ്ങ

ചുണ്ടുകള്‍ കറക്കുന്നതിന് കാരണമാകുന്ന ഒന്നാണ് മെലാനിൻ. സിട്രസ് പഴങ്ങളുടെ തൊലിക്ക് മെലാനിൻ ഉണ്ടാകുന്നത് തടയാനാകും. എല്ലാ രാത്രിയിലും ഉറങ്ങുന്നതിന് തൊട്ടുമുബ് ഒരു ചെറുനാരങ്ങ എടുത്ത് മുറിച്ച ശേഷം ചുണ്ടില്‍ മൃദുവായി തടവുക. അടുത്ത ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ ചുണ്ടുകള്‍ കഴുകുകയും ചെയ്യണം. ഫലം കാണുന്നതുവരെ എല്ലാ രാത്രിയിലും ഉറങ്ങുന്നതിനുമുബ് ഈ പതിവ് തുടരുക. കുറഞ്ഞത് 30 ദിവസം വരെയെങ്കിലും ഇത്‌ തുടരണം.

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിൻ മെലാനിൻ ഉല്‍പാദനത്തെ തടയുകയും, ചര്‍മ്മത്തിന് തിളക്കം നല്‍കാൻ സഹായിക്കുകയും ചെയ്യും. പാലും മഞ്ഞളും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷമാണ് ചുണ്ടില്‍ പുരട്ടേണ്ടത്. അഞ്ച് മുതല്‍ പത്ത് മിനിറ്റിന് ശേഷം കഴുകി കളയുക. പിന്നീട് ഉണങ്ങിയ ശേഷം മോയിസ്ചറൈസര്‍ അല്ലെങ്കില്‍ ലിപ് ബാം പുരട്ടാം.

നാരങ്ങയും പഞ്ചസാരയും

ഉറങ്ങുന്നതിന് മുബ് നാരങ്ങ എടുത്ത് ഒരു കഷണം മുറിച്ച്‌ അതില്‍ പഞ്ചസാര പുരട്ടുക. ഇനി ഈ ലായനി ഉപയോഗിച്ച്‌ ചുണ്ടുകള്‍ തടവുക. അടുത്ത ദിവസം രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ ചുണ്ടുകള്‍ കഴുകുക. ഫലം കാണുന്നതുവരെ എല്ലാ രാത്രിയിലും ഉറങ്ങുന്നതിനുമുബ് ഈ പതിവ് ആവര്‍ത്തിക്കുക.

സ്ട്രോബെറി മാസ്ക്

ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയില്‍ ഒരു പിടി സ്ട്രോബെറി മിക്സ് ചെയ്യാം. ഇത് പേസ്റ്റ് രൂപത്തിലാക്കി ഉറങ്ങുന്നതിനുമുബ് ചുണ്ടില്‍ പുരട്ടുക. നിങ്ങളുടെ ചുണ്ടുകളുടെ ഇരുണ്ട നിറം ലഘൂകരിക്കാൻ സഹായിക്കും.

വെളിച്ചെണ്ണ

വിണ്ടുകീറിയ ചുണ്ടുകള്‍ക്ക് ഈര്‍പ്പവും ഇലാസ്തികതയും ജലാംശവും നല്‍കാൻ വെളിച്ചെണ്ണ സഹായിക്കുന്നു. പ്രത്യേകിച്ച്‌ പുകവലിക്കുന്ന ആളുകളുടെ ചുണ്ടുകളില്‍ നിക്കോട്ടിൻ അടിഞ്ഞുകൂടുന്നത് ഇത്‌ തടയുകയും കറുത്ത പാടുകള്‍ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.

Leave A Reply

Your email address will not be published.