പച്ചക്കറികളിൽ വിസ്മയം തീർക്കുന്ന ഡോക്ടർ…

0 1,464

മഞ്ജുള നവീൻ

ഡോക്ടർ സിൻസില എലിസബത്തിന് മുന്നിൽ ഒരു വെള്ളരിക്ക കൊണ്ട് വച്ചാൽ അത് തവളയാകും. കാരറ്റ് പൂവാകും. പച്ചകറികളിൽ കാലരൂപം സൃഷ്ടിച്ച് കൈയടി നേടുകയാണ് തൃശൂർ മരിയ തെരേസ ആശുപത്രിയിലെ ​ഗൈനക്കോളജിസ്റ്റ് സിൻസില എലിസബത്ത്.

കോവിഡ് സമയത്ത് സാംസ്കാരിക കൂട്ടായ്മയായ കൾച്ചറൽ ഹബ് എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ തന്റെ സുഹൃത്തുകൾ പലതരം കാലപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കണ്ടപ്പോഴാണ് ഡോ. സിൻസിലയ്ക്കും ആ​ഗ്രഹമുണ്ടായത്, എന്തെങ്കിലും കാലപരമായി ചെയ്യണമെന്ന്. അതിനായി സ്വയം സമൂഹ മാധ്യമങ്ങളിലൂടെ വെജിറ്റബിൾ കാർവിങ്ങ് പഠിച്ചെടുത്തു. പിന്നീട് അതൊരു ഹോബിയാവുകയായിരുന്നു. തുടക്കം വെള്ളരിക്കയിലും കാരറ്റിലുമൊക്കെ ആയിരുന്നെങ്കിലും ഇപ്പോൾ എല്ലാ പച്ചക്കറികളിലും തന്റെ കഴിവ് തെളിയിക്കും ഡോക്ടർ. കാർവിങ്ങിന് എറ്റവും ബുദ്ധിമുട്ട് തണ്ണിമത്തനാണ്. എന്നാൽ തണ്ണിമത്തനിലും ഇപ്പോൾ വിവിധരൂപങ്ങൾ ഉണ്ടാക്കുന്നുണ്ട് ഡോക്ടർ.

തന്റെ പ്രവർത്തന മേഖലയിലും വ്യത്യസ്തയാണ് ഈ ഡോക്ടർ. ​ഗർഭകാലത്ത് സ്ത്രീകളിലുണ്ടകുന്ന ആശങ്കയും മറ്റും മാറ്റി അവരെ സന്തോഷത്തോടെ ലേബർറൂമിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ ഡോക്ടർ ആരംഭിച്ച കൂട്ടായ്മയാണ് ഓസം മിറാക്കിൾ വോംമ്പ്…
ലൈഫ് കോച്ചിങ് ഒക്കെ ഓൺലൈനായി മാറിയ ഈ കാലത്ത് എന്ത്കൊണ്ട് ​ഗർഭിണികളായ സ്ത്രികൾക്ക് കൗൺസിലിങ് ഓൺലൈനായി ചെയ്തുകൂട എന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കമായത്.ഒരോ ​ഗർഭിണികളും വ്യത്യസ്തരാണ്. പലർക്കും പലതരത്തിലുള്ള ആശങ്കകളും പ്രശ്നങ്ങളും ഉണ്ടാകാം. ​ഗർഭകാലത്ത് പലതരത്തിലുള്ള മൂഡ് സ്വിങ് ഉണ്ടായേക്കാം. ഇതൊന്നും വീട്ടിലുളളവർ ചിലപ്പോൾ മനസ്സിലാക്കണമെന്നുമില്ല. ഇത്തരം സ്ത്രീകൾക്ക് വേണ്ടിയാണ് ഓസം മിറാക്കിൾ വോംമ്പ്…

രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ക്ലാസിൽ വ്യായമം, പോസറ്റീവ് ചിന്ത, കൗൺസിലിങ് എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ആയതിനാൽ തന്നെ ​ഗർഭിണികൾക്ക് തന്റെ വീട്ടിലിരുന്നുകൊണ്ട് ആ പ​ദ്ധതിയിൽ പങ്കെടുക്കാം.‌മൺസൂൺ ഡിലൈറ്റ് വിത്ത് ഡോക്ടർ സിൻസില എന്ന യൂട്യൂബ് ചാനലും ഡോക്ടറുടേതാണ്.

Leave A Reply

Your email address will not be published.