ഓട്ടിസത്തെ സം​ഗീതത്തിലൂടെ അതിജീവിച്ച് ശ്രേയസ്

0 911

മഞ്ജുള നവീൻ

മൂന്നാം വയസിൽ തന്നെ ബാധിച്ച ഓട്ടിസത്തെ അതിജീവിക്കാൻ ശ്രേയസ് സം​ഗീതം ഉപാസനയാക്കിയിരിക്കുകയാണ്.രണ്ടര വയസ് വരെ ഉർജസ്വലനായ കുട്ടിയായിരുന്നു ശ്രേയസ്. വളർച്ചയുടെ എല്ലാ ഘട്ടങ്ങളും വളരെ സാധാരണമായി കടന്നുപോയിരുന്നു. ചെറിയ വാചകങൾ പറയുമായിരുന്നു. പെട്ടന്നാണ് ചില മാറ്റങ്ങൾ കുട്ടിയിൽ കണ്ട് തുടങ്ങിയത്. കളിയില്ല ചിരിയില്ല .. പറഞ്ഞുകൊണ്ടിരുന്ന വാചകങ്ങൾ പോലും മറന്ന് പോയി. ഒതുങ്ങി കൂടാൻ തുടങ്ങിയ ശ്രേയസിന് വിധഗ്ദ പരിശോധനയിലൂടെയാണ് ഓട്ടിസം ആണെന്ന് തിരിച്ചറിഞ്ഞത്.

തൃശൂർ സ്വദേശികളായ ശ്രീജയുടേയും സുധീറിന്റേയും മൂത്ത മകനാണ് ശ്രേയസ്. തന്റെ മകനെ സ്വന്തംകാര്യം നോക്കാൻ പ്രാപ്തനാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദമ്പതികൾ മകന് വേണ്ടി തെറാപ്പിയും പരിശീലനവുമൊക്കെ ആരംഭിച്ചത്. ഹൈപ്പർ ആക്ടിവായിരുന്നു ശ്രേയസ്. അതിനെ മറികടക്കുക അത്ര എളുപ്പമായിരുന്നില്ല. യോ​ഗ, വീണ, അബാക്കസ്, കീബോർഡ് , സം​ഗീത പഠനം അങ്ങനെ പല വഴികൾ പരീക്ഷിച്ചു…..
ചിലതിലൊക്കെ പരാജയപ്പെട്ടു. പക്ഷെ സം​ഗീതപഠനത്തിൽ ശ്രേയസ് പതുക്കെ താൽപ്പര്യം കാണിച്ചു തുടങ്ങി. ഓട്ടിസം കണ്ടെത്തുന്നതിന് മുന്നെ തന്നെ ശ്രേയസിനുള്ളിലെ പാട്ടുകാരനെ മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നു.

ടിവിയിലെ പരസ്യങ്ങളും പാട്ടുകളും കേട്ടാൽ അത് അനുകരിച്ച് പാടാൻശ്രമിക്കുമായിരുന്നു ശ്രേയസ്.അത്കൊണ്ട് തന്നെ സ്പീച്ച് തെറാപ്പിയിലൂടെ വാക്കുകൾl തിരിച്ച് കിട്ടിയപ്പോൾ ആദ്യം ചെയ്തത് ശ്രേയസിനെ സം​ഗീത പഠന ക്ലാസിൽ ചേർക്കുകയായിരുന്നു സംസാരം ശരിയാകുന്നതിനപ്പുറം കുട്ടിയുടെ ഹൈപ്പർ ആക്ടിവിറ്റിയെ മറികടക്കാൻ സാധിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.ആദ്യമൊക്കെ സം​ഗീത പഠനം ശ്രമകരമായിരുന്നു. മൂന്ന് നാല് വർഷം വേണ്ടി വന്നു ശ്രേയസ് ഒരു സ്ഥലത്ത് അടങ്ങിയിരുന്ന് പാടാൻ. പക്ഷെ പതുക്കെ ശ്രേയസിന്റെ ലോകം സം​ഗീതമായി മാറാൻ തുടങ്ങി. പോതുവേദികളിൽ ​ഗുരുക്കൻമാരുടെ സഹായത്താൽ ഭജൻ പാടാനും കച്ചേരി നടത്താനും, ഓർകസ്ടരയോടുകൂടി സിനിമാ​ഗാനങ്ങളും കരോക്കെയും വേദികളിൽ പാടാനും തുടങ്ങി. ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ഉള്ള,ഒരിടത്തും അടങ്ങിയിരിക്കാൻ കഴിയാത്ത ശ്രേയസ് മണിക്കൂറുകളോളം ഇരുന്ന് പാടാൻ തുടങ്ങി.ശ്രേയസിനെ ചലച്ചിത്ര ​ഗാനങ്ങൾ‌ പഠിപ്പിക്കുന്നത് സം​ഗീത സംവിധായകൻ നിർഷാദ് നിനിയാണ്. ശ്രേയസ് തുടർച്ചയായി പാടുന്നത് കണ്ടപ്പോൾ നിർഷാദാണ് ലോകറെക്കോർ​ഡുകൾക്ക് ശ്രമിക്കണമെന്ന് പറഞ്ഞത്.തുടർന്ന് ഒരു മണിക്കൂർ നാൽപ്പത്തിയഞ്ച് മിനുട്ടി നിർത്താതെ പാടി ശ്രേയസ് റെക്കോർഡ നേടി. ഇന്റർ നാഷ്ണൽ ബുക്ക് ഓഫ് റെക്കോർഡ്സും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സുമാണ് ശ്രേയസ് കരസ്ഥമാക്കിയത്.


ശ്രേയസ് അണ്ണമലൈ യൂണിവേഴ്സിറ്റിയിൽ ബിഎഫ്എ മ്യൂസിക്ക് വിദ്യാർഥിയാണ്. ഇപ്പോൾ കർണാടിക്ക് സം​ഗീതത്തിൽ ചിട്ടയായ പരിശീലനം നൽകുന്നത് പ്രശസ്ത ​ഗായിക പ്രിയമേനോൻ ആണ്. അമ്മ ശ്രീജ ഓറിയന്റൽ ഇൻഷുറൻസിൽ ഉദ്യോ​ഗസ്ഥയായിരുന്നു. മകന് കൂടുതൽ ശ്രദ്ധവേണമെന്ന് തോന്നിയപ്പോൾ വിആർഎസ് എടുത്തു. അച്ഛൻ സുധീർ പോസ്റ്റ്മാസ്റ്ററാണ് .ഒരു അനുജനുണ്ട് ശശാങ്ക്. കാനഡയിൽ ഉപരിപഠനം ചെയ്യുകയാണ്.ശ്രേയസിന്റെ പാട്ടുകളും മറ്റു പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ശ്രേയസ് കിരൺ സ്പെക്ട്രം എന്ന ഒരു യൂട്യൂബ് ചാനലും ഉണ്ട്.

സം​ഗീതത്തിന് പുറമേ കുക്കിം​ഗിലും താൽപര്യമുണ്ട്. ഫുഡ് പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സും ചെയ്തിട്ടുണ്ട് ശ്രേയസ്. തന്റെ പരിമിതികളെ കരുത്താക്കി മുന്നോട്ട് പോകുകയാണ് ശ്രേയസും കുടുംബവും.ഇത് പരിമിതികളെ മറികടക്കാൻ ആ​ഗ്രഹിക്കുന്ന ഒരുപാട്പേർക് പ്രചോ​ദനമാകുകയാണ്.

Leave A Reply

Your email address will not be published.