ഉറക്കത്തിനിടയില്‍ കാലില്‍ മസില്‍ കയറ്റം: ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

0 1,229

ഉറക്കത്തിനിടയിലോ കായികവിനോദങ്ങളില്‍ ഏല്‍പ്പെടുബോഴോ അപ്രതീക്ഷിതമായി കാലില്‍ ഒരു കോച്ചിപ്പിടിത്തം ഉണ്ടാകാറുണ്ടോ?.
പേശികള്‍ കട്ടിയായി കഠിനമായ വേദന അനുഭവപ്പെടുന്ന ഈ അവസ്ഥ നേരിടാത്തവര്‍ ചുരുക്കമാണ്. പേശികള്‍ വലിഞ്ഞുമുറുകുന്നതാണ് ഇത്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഈ വലിവ് കുറച്ച്‌ നേരത്തിനുളളില്‍ മാറുമെങ്കിലും വേദന മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കാം. കാല്‍വണ്ണയിലെ പേശികളിലാണ് പലര്‍ക്കും ഈ വലിവ് അനുഭവപ്പെടുന്നത്.

ഉറക്കത്തില്‍ വരുന്ന കോച്ചിപ്പിടിത്തം ഉറക്കതടസ്സത്തിലേക്കും മറ്റ് ശാരീരിക പ്രശ്‌നങ്ങളിലേക്കും നയിക്കും. പേശിവലിവ് അലട്ടുന്നവര്‍ കാല്‍ക്കുഴ കുത്തിയോ കാലിന് താങ്ങ് കിട്ടാത്ത രീതിയില്‍ കട്ടിലിന് വെളിയിലേക്കോ നീട്ടിവെച്ച്‌ കിടക്കരുത്. ശരീരം മുറുകുന്ന രീതിയില്‍ പുതയ്ക്കരുത്. ഉറങ്ങുന്നതിന് മുന്‍പ് കാലുകള്‍ക്ക് അല്‍പം വ്യായാമം നല്‍കുക. പേശിവലിവ് തടയാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന് ധാരാളം വെള്ളം കുടിക്കുക എന്നതാണ്.

അമിതാധ്വാനമോ, വ്യയമാക്കുറവോ, ശരീരത്തിലെ ജലാംശം കുറയുന്നതോ ഒക്കെയാണ് മിക്കപ്പോഴും പേശിവലിവിന് കാരണമാകാറ്. ഇതില്‍ത്തന്നെ നിര്‍ജ്ജലീകരണമാണ് മിക്കപ്പോഴും വില്ലനാകാറ്. ശരീരം നന്നായി മസാജ് ചെയ്യുന്നതും നല്ലതാണ്. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക വഴി ശരീരപേശികള്‍ക്ക് വേണ്ടത്ര പോഷകങ്ങളും ധാതുലവണങ്ങളും ലഭിക്കാന്‍ മസാജിങ്ങ് സഹായിക്കും.

Leave A Reply

Your email address will not be published.