100 ഗ്രാം കശുവണ്ടിയില്‍ 18.22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഗുണം അടങ്ങിയിട്ടുണ്ട്

0 316

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ നട്സുകള്‍. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താൻ സഹായിക്കുന്ന ആന്‍റി ഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി നട്‌സിനെ കണക്കാക്കപ്പെടുന്നു.

കശുവണ്ടിയോ നിലക്കടലയോ ബദാമോ പിസ്തയോ ഏതുമാകട്ടെ ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രത്യേകിച്ച്‌ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഇവ സഹായിക്കും. അതില്‍ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കശുവണ്ടി.

ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സബന്നമാണ് അണ്ടിപരിപ്പ് അഥവാ കശുവണ്ടി. അതുകൊണ്ടുതന്നെ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 100 ഗ്രാം കശുവണ്ടിയില്‍ 18.22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഗുണം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്. ഇത് പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അണ്ടിപരിപ്പില്‍ പ്രമേഹ പ്രതിരോധ ഗുണങ്ങളുണ്ട്.

വിറ്റാമിനുകള്‍, കോപ്പര്‍, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി കൂട്ടാന്‍ മികച്ചതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കശുവണ്ടി ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. കശുവണ്ടിയില്‍ നല്ല കൊഴുപ്പിന്റെ അംശം കൂടുതലാണ്. കൂടാതെ ഫാറ്റി ആസിഡ് ഗണത്തില്‍പ്പെട്ട ഒലീക് ആസിഡിന്റെ അളവും കൂടുതലാണ്. ഇത് ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

Leave A Reply

Your email address will not be published.