ഓട്‌സ് പലതരം: തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

0 570

പണ്ട്‌ നമ്മുടെ നാട്ടില്‍ ഓട്‌സ് ഉപയോഗിക്കുന്നത് വിരളമായിരുന്നു. എങ്കില്‍ ഇപ്പോള്‍ ഓട്‌സ് എന്താണെന്ന് അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. അതിന്റെ പോഷക ഗുണങ്ങളെപ്പറ്റിയും എല്ലാവരും ബോധവാന്മാരാണ്. കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നു. നാരുകളാലും പ്രോട്ടീനുകളാലും സൂക്ഷ്മ പോഷകങ്ങളാലും സബുഷ്ടമാണ് ഓട്‌സ്. ഓട്‌സില്‍ ബീറ്റാ ഗ്ലൂക്കൻ എന്ന വെള്ളത്തില്‍ അലിഞ്ഞുചേരുന്ന നാരിന്റെ ഘടകം അധികം ഉള്ളതിനാല്‍ അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദ്രോഗങ്ങള്‍ ഇവയെല്ലാം നിയന്ത്രിക്കാൻ അനുയോജ്യമായ ഒരു ആഹാരമാണിത്. എന്നാല്‍, ഏതു തരം ഓട്സ് തിരഞ്ഞെടുക്കണം എന്നും അത് ഏതൊക്കെ രീതിയില്‍ പാകം ചെയ്യുബോഴാണ്‌ നമ്മുടെ ആരോഗ്യത്തിന് ഗുണപ്രദമാകുന്നത് എന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഓട്സിനെ പ്രധാനമായും നാലായി തരം തിരിക്കാം

  1. ഇൻസ്റ്റന്റ് ഓട്‌സ്
  2. റോള്‍ഡ് ഓട്‌സ്
  3. സ്റ്റീല്‍കട്ട് ഓട്‌സ്
  4. ഹോള്‍ ഗ്രോട്ട് ഓട്‌സ്

ഇൻസ്റ്റന്റ് ഓട്‌സ്

ഇൻസ്റ്റന്റ് ഓട്‌സ് ഏറെ പ്രോസസ്‌ ചെയ്തതും തവിട് കുറവുള്ളതുമാണ്. എന്നാല്‍ അവയാണ്‌ നമ്മുടെ വിപണിയില്‍ അധികമായി ലഭിക്കുന്നതും പാചകം ചെയ്യാൻ എളുപ്പമുള്ളതും.

റോള്‍ഡ് ഓട്‌സ്

മീഡിയം ലെവലില്‍ പ്രോസസ് ചെയ്‌തെടുക്കുന്നതാണ്‌ റോള്‍ഡ് ഓട്‌സ്.ഇൻസ്റ്റൻഡ് ഓട്‌സുമായി താരതമ്യം ചെയ്യുബോള്‍ ഇതിന് പോഷകമൂല്യം കൂടുതലാണ്.

സ്റ്റീല്‍ കട്ട് ഓട്‌സ്

ഗ്രോട്ട് ഓട്‌സ് മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച്‌ മുറിക്കുബോള്‍ ഐറിഷ് ഓട്‌സ് എന്നും അറിയപ്പെടുന്ന സ്റ്റീല്‍ കട്ട് ഓട്‌സ് ലഭിക്കുന്നു. സ്റ്റീല്‍ കട്ട് ഓട്‌സ് പോഷകങ്ങളാല്‍ സബുഷ്ടമാണ്. മറ്റ് രണ്ടുതരം ഓട്‌സിനെക്കാളും നാരിന്റെ അംശം ഇതില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു.

ഹോള്‍ ഗ്രോട്ട് ഓട്‌സ്

ഒട്ടും തന്നെ പ്രോസസ് ചെയ്യാത്ത ഏറ്റവും കൂടുതല്‍ പ്രോട്ടീനും തവിടും അടങ്ങിയിരിക്കുന്ന പോഷകസമൃദ്ധമായ ഓട്‌സാണ് ഹോള്‍ ഗ്രോട്ട് ഓട്‌സ്. തൊണ്ട് നീക്കംചെയ്ത മുഴുവൻ പരിപ്പാണ് ഗ്രോട്ട്‌സ്. അത് പാചകം ചെയ്യാൻ കൂടുതല്‍ സമയമെടുക്കുന്നതുമാണ്. ഗ്രോട്ട് ഓട്‌സ് ദഹന സമയം വൈകിപ്പിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയുന്നു.

Leave A Reply

Your email address will not be published.