ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തൻ പപ്പായക്കുരു; ഗുണങ്ങളറിയാം

0 812

നമ്മുടെയെല്ലാം വീടുകളില്‍ സാധാരണയായി കാണുന്ന ഒന്നാണ് പപ്പായ. പപ്പായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ പപ്പായ മുറിക്കുബോള്‍ അതിലുളള കുരു എടുത്തുകളയുകയാണ് നാം പൊതുവേ ചെയ്യുന്നത്. എന്നാല്‍ പപ്പായ പോലെ തന്നെ വളരെ ഗുണമുള്ള ഒന്നാണ് പപ്പായക്കുരു.

ഉണക്കിയശേഷം പൊടിയാക്കി പപ്പായ കുരു ഉപയോഗിക്കാൻ കഴിയും. സലാഡുകളിലും സ്മൂത്തികളിലും ഇവ ഉപയോഗിക്കാം. ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

കൊളസ്ട്രോള്‍ കുറയ്ക്കാൻ പപ്പായക്കുരു വലിയരീതിയില്‍ സഹായിക്കും. ഇതിലുള്ള ഫൈബറാണ് ഇതിനും സഹായിക്കുന്നത്. കൂടാതെ ഒലീക് ആസിഡ്, മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ്സ് എന്നിവയും കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കും.

ഇവയില്‍ വിറ്റാമിൻ സി ധാരാളമായുള്ളതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ വളരെ ഗുണം ചെയ്യും. കൂടാതെ ഇവ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യവും മെച്ചപ്പെടുത്തും.ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പപ്പായ കുരു ശരീരഭാരം നിയന്ത്രിക്കാൻ ഗുണകരമാണ്. ഇവ കഴിക്കുബോള്‍ വിശപ്പ് കുറയും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

വയറിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ പപ്പായക്കുരു കഴിക്കുന്നത് ഗുണം ചെയ്യും. ഇതില്‍ പപ്പയിൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും മലബന്ധം അകറ്റാനും ഇത് ഗുണം ചെയ്യും. ഭക്ഷണത്തിന് ശേഷം ഒരു ടീസ്പൂണ്‍ പപ്പായ കുരു കഴിക്കുന്നത് ദഹനക്കേടിനെ തടയും. ആര്‍ത്തവത്തോടനുബന്ധിച്ചുള്ള വേദനയെ കുറക്കാനും പപ്പായയുടെ കുരു ഗുണം ചെയ്യും. ഒരു ടേബിള്‍സ്പൂണ്‍ പപ്പായ കുരു പൊടിച്ച്‌ ഒരു ഗ്ലാസ് ജ്യൂസോ വെള്ളത്തിലോ കലര്‍ത്തി കുടിക്കാം. പപ്പായ കുരുവില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇവ കരളിന്റെ ആരോഗ്യം സംരംക്ഷിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.

Leave A Reply

Your email address will not be published.