പ്രഭാത ഭക്ഷണത്തില്‍ പതിവായി പിസ്‌ത ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍

0 846

ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. പോഷകങ്ങള്‍ ധാരാളമുള്ള പ്രാതല്‍ തന്നെ തെരഞ്ഞെടുക്കുകയും വേണം. അത്തരത്തില്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു നട്സാണ് പിസ്ത. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് പിസ്ത. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറാണ് പിസ്ത. ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുമടങ്ങിയ ഇവയില്‍ കാത്സ്യം, അയണ്‍, സിങ്ക് എന്നിവയും ഉണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പിസ്ത കലോറി കുറഞ്ഞ ഒരു നട്സാണ്. കൂടാതെ പിസ്തയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ പിസ്ത കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്.

പ്രഭാത ഭക്ഷണത്തില്‍ പിസ്ത ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. പിസ്തയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കുടലിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. പ്രോട്ടീന്റെ കലവറയാണ് പിസ്ത. 100 ഗ്രാം പിസ്തയില്‍ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ നട്സാണ് പിസ്ത. അതിനാല്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഈ നട്‌സ് സഹായിക്കും. പിസ്തയിലെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതോടൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. പിസ്ത പതിവായി കഴിക്കുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും പിസ്ത കഴിക്കുന്നത് നല്ലതാണ്. പിസ്തയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത രാവിലെ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി അമിതവണ്ണം കുറയ്ക്കാനും കഴിയും. വിറ്റാമിന്‍ ബി6 അടങ്ങിയ പിസ്ത പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ പിസ്ത യുവത്വം നിലനിര്‍ത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Leave A Reply

Your email address will not be published.