ഓരോ പ്രായത്തിലും വേണ്ട രക്തത്തിലെ പഞ്ചസാരയുടെ നോര്‍മല്‍ അളവ് അറിയാം

0 1,389

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സാധാരണ രക്തത്തിലെ പഞ്ചസാരയുടെ അളവ് 90 മുതല്‍ 100 mg/dL വരെയാണ്.

എന്നാല്‍ പകലും രാത്രിയിലും ഇതില്‍ മാറ്റമുണ്ടാകും. അതുപോലെ ഓരോ വ്യക്തികളുടെയും ഭക്ഷണക്രമം, മരുന്നുകള്‍, ആരോഗ്യം, പാരബര്യം, മറ്റ് ഘടകങ്ങള്‍ എന്നിവയെല്ലാം അനുസരിച്ച്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെട്ടേക്കാം.

രക്തത്തിലെ പഞ്ചസാര കുറയുകയോ കൂടുകയോ ചെയ്യുമ്ബോള്‍ പ്രീ ഡയബറ്റിക്, ഡയബറ്റിക് അവസ്ഥകളുണ്ടാകും. ഇത്തരക്കാര്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം.

പ്രായത്തിനനുസരിച്ച്‌ രക്തത്തില്‍ ഉണ്ടായിരിക്കേണ്ട പഞ്ചസാരയുടെ അളവ് ഇങ്ങനെയാണ്:

*6 വയസ്സില്‍ താഴെ*

ഭക്ഷണത്തിന് മുമ്ബ്: 100-180 mg/dL

ഭക്ഷണത്തിന് ശേഷം 1-2 മണിക്കൂര്‍:

 ഏകദേശം 180 mg/dL

ഉപവാസം: 80-180 mg/dL

ഉറങ്ങുന്ന സമയം: 110-200 mg/dL

*6-12 വയസ്സ് വരെ*

ഭക്ഷണത്തിന് മുബ്: 90-180 mg/dL

ഭക്ഷണത്തിന് ശേഷം 1-2 മണിക്കൂര്‍: ഏകദേശം 140 mg/dL

ഉപവാസം: 80-180 mg/dL

ഉറങ്ങുന്ന സമയം: 100-180 mg/dL

*13-19 വയസ്സ് വരെ*

ഭക്ഷണത്തിന് മുബ്: 90-130 mg/dL

ഭക്ഷണത്തിന് ശേഷം 1-2 മണിക്കൂര്‍: ഏകദേശം 140 mg/dL

ഉപവാസം: 70-150 mg/dL

ഉറങ്ങുന്ന സമയം: 90-150 mg/dL

*20 വയസും അതില്‍ കൂടുതലും*

ഭക്ഷണത്തിന് മുബ്: 70-130 mg/dL

ഭക്ഷണത്തിന് ശേഷം 1-2 മണിക്കൂര്‍: 180 mg/dL ല്‍ താഴെ

ഉപവാസം: 100 mg/dL-ല്‍ താഴെ

ഉറങ്ങുന്ന സമയം: 100-140 mg/dL

*പ്രമേഹമില്ലാത്ത 60 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ ഉണ്ടായിരിക്കേണ്ട സാധാരണ രക്തത്തിലെ പഞ്ചസാരയുടെ അളവ്*

അവസാന ഭക്ഷണത്തിന് 2 മണിക്കൂര്‍ കഴിഞ്ഞ്: 90 മുതല്‍ 140 മില്ലിഗ്രാം / ഡിഎല്‍

അവസാന ഭക്ഷണം കഴിഞ്ഞ് 2 മുതല്‍ 4 മണിക്കൂര്‍ വരെ: 90 മുതല്‍ 130 mg/dL വരെ

അവസാന ഭക്ഷണം കഴിഞ്ഞ് 4 മുതല്‍ 8 മണിക്കൂര്‍ വരെ: 80 മുതല്‍ 120 mg/dL വരെ

രക്തത്തിലെ പഞ്ചസാരയുടെ അളവ് 180 mg/dL-ല്‍ കൂടുതലോ നിങ്ങളുടെ നിര്‍ദ്ദേശിച്ച ആരോഗ്യകരമായ പരിധിയേക്കാള്‍ ഉയര്‍ന്നതോ ആയ അളവ് അപകടകരമാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 mg/dL-ല്‍ കൂടുതലാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം.

Leave A Reply

Your email address will not be published.