റസ്ക് അല്പം റിസ്ക്കാണ്: വിദഗ്ധർ പറയുന്നത്

0 1,608

ചൂട് ചായയ്‌ക്കൊപ്പം റസ്‌ക് കഴിക്കുന്നത് പലര്‍ക്കും ഒരു വികാരമാണ്. വ്യായാമത്തിന് മുബും എന്തിനധികം പനി പിടിച്ചിരിക്കുബോഴുമൊക്കെ റെസ്‌ക്കാണ് മെയിൻ.

കലോറി കുറഞ്ഞതും ആരോഗ്യത്തിന് നല്ലതാണെന്നതുമൊക്കെയാണ് റസ്‌കിനെ പ്രിയങ്കരമാക്കുന്നത്. ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) കുറഞ്ഞ ഗോതബും റവയും ഉപയോഗിച്ചുണ്ടാക്കുന്നതാണ് എന്നതുകൊണ്ട് പ്രമേഹരോഗികള്‍ക്കും റസ്‌ക് നല്ലതാണെന്നാണ് കരുതുന്നത്. എന്നാല്‍ റസ്‌ക് വിചാരിക്കുന്നത്ര ആരോഗ്യകരമായ ഭക്ഷണമല്ലെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.

റസ്‌ക്കില്‍ റൊട്ടിയേക്കാള്‍ കൂടുതല്‍ കലോറി ഉണ്ടെന്നതാണ് ഇതിന് കാരണം. 100 ഗ്രാമിന് 407 കിലോ കലോറി എന്ന നിരക്കില്‍ റസ്‌ക്കില്‍ കലോറി അടങ്ങിയിട്ടുണ്ട്. അതേസമയം ഒരു ഗോതബ് റൊട്ടിയില്‍ ഏകദേശം 232-250 കിലോ കലോറിയാണുള്ളത്. റസ്‌കിലും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ജലാംശം കുറഞ്ഞ ബ്രെഡ് മാത്രമാണ് റെസ്‌ക് എന്നതാണ് വാസ്തവം.

ഗുണമേന്മയുള്ള റസ്‌ക് അല്ല കഴിക്കുന്നതെങ്കില്‍ റിസ്‌ക് കൂടും. മൈദ, പഞ്ചസാര, യീസ്റ്റ്, എണ്ണ എന്നിവയാണ് റസ്‌കിലെ പ്രധാന ചേരുവകള്‍. എന്നാല്‍ പഴകിയ റൊട്ടി കൊണ്ടുണ്ടാക്കുന്ന റസ്‌കുകളും വിപണിയില്‍ ലഭ്യമാണ്. ഇത്, വയറിളക്കവും മലബന്ധവും ഉള്‍പ്പെടെ ധാരാളം ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സ്ഥിരമായി കഴിച്ചാല്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും കാരണമാകും. റസ്‌കുകളില്‍ അടിങ്ങിയിട്ടുള്ള ഒരു പ്രത്യേക തരം പ്രോട്ടീനായ ഗ്ലൂട്ടൻ ചിലര്‍ക്ക് എളുപ്പത്തില്‍ ദഹിക്കില്ല. ഇത് ചെറുകുടലിന്റെ ആവരണത്തെ തകരാറിലാക്കുകയും പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തുകയും ചെയ്യും.

Leave A Reply

Your email address will not be published.