വിറ്റമിന്‍ സി യുടെ അഭാവം സ്‌കര്‍വി എന്ന ചര്‍മ്മ രോഗത്തിന് കാരണമാകും

0 219

സ്‌കര്‍വി എന്ന ചര്‍മ്മ രോഗം പ്രധാനമായും വരുന്നത് വിറ്റമിന്‍ സിയുടെ അഭാവം മൂലമാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ ഒരുതരത്തിലും വിറ്റമിന്‍ സി യുടെ സാന്നിധ്യം ഇല്ലെങ്കില്‍ അത് പതിയെ നമ്മളെ സ്‌കര്‍വി രോഗത്തിലേയ്ക്ക് നയിക്കുന്നു. ചര്‍മ്മ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പേശികള്‍ക്കും എല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്നതിനും നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമെല്ലാം തന്നെ വിറ്റാമിന്‍ സി വളരെയധികം അനിവാര്യമാണ്.

കഴിക്കുന്ന ആഹാരങ്ങളില്‍ നിന്നും അതുപോലെ തന്നെ പഴങ്ങളില്‍ നിന്നും, സപ്ലിമെന്റ്‌സില്‍ നിന്നുമെല്ലാമാണ് നമ്മള്‍ക്ക് വിറ്റമിന്‍ സി ശരീരത്തില്‍ എത്തുന്നത്. എന്നാല്‍ ഒരു മൂന്ന് മാസത്തോളം ശരീരത്തിലേയ്ക്ക് വിറ്റമിന്‍ സി എത്തിയില്ലെങ്കില്‍ അത് സ്‌കര്‍വി രോഗത്തിലേയ്ക്ക് നയിക്കുന്നു. അതിനാല്‍, നിങ്ങളുടെ ശരീരത്തില്‍ വിറ്റമിന്‍ സി കൃത്യമായി എത്തിക്കുക എന്നതാണ് ഈ രോഗം തടയാനുള്ള ഏക മാര്‍ഗ്ഗം.
അമിതമായിട്ടുള്ള ക്ഷീണം, തളര്‍ച്ച എന്നിവയാണ് സ്‌കര്‍വി എന്ന ചര്‍മ്മ രോഗത്തിൻറെ ലക്ഷണങ്ങള്‍. നമ്മള്‍ക്ക് ശരീരം അമിതമായി ക്ഷീണിക്കുന്നത് പോലെ അനുഭവപ്പെടും. എല്ലായ്‌പ്പോഴും കിടക്കാന്‍ തന്നെ തോന്നും. അതുപലെ, എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള തളര്‍ച്ച ചിലപ്പോള്‍ അനുഭവപ്പെട്ടെന്ന് വരാം. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എന്നിവയെല്ലാം തന്നെ സ്‌കര്‍വിയുടെ ഒരു ലക്ഷണമാണ്.

നമ്മള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ വരാതിരിക്കാതെ തടയാന്‍ സാധിക്കുന്ന ഒരു അസുഖമാണ് സ്‌കര്‍വി. ഇതിന് ആദ്യം തന്നെ നമ്മള്‍ചെയ്യേണ്ടത് നല്ലപോലെ പഴം പച്ചക്കറികള്‍ നമ്മളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. പ്രത്യേകിച്ച്‌ നല്ലപോലെ വിറ്റമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ ദിവസേന എന്ന കണക്കില്‍ കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഈ രോഗത്തെ തടയാന്‍ സാധിക്കുന്നതാണ്.

Leave A Reply

Your email address will not be published.