ഫേയ്‌സ് വാഷ്, മോയിസ്ച്ചറൈസർ,സണ്‍സ്‌ക്രീൻ: സ്കിൻ കെയർ ഉൽപ്പന്നങ്ങളുടെ കാലാവധി അറിയാം

0 433

ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ആളുകളെല്ലാം ഒരുപടി മുന്നിലാണ്. ചിട്ടയായ സ്‌കിന്‍ കെയര്‍ പലരും ദിനചര്യയുടെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു.
ആരോഗ്യകരവും മനോഹരവുമായ ചര്‍മ്മം സ്വപ്‌നംകണ്ട് വിപണിയിലുള്ള പല ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങളും വാങ്ങിക്കൂട്ടാറുമുണ്ട്. ഇവയില്‍ പലതും എക്‌സ്‌പൈറി ഡേറ്റ് എത്തുന്നതുവരെ നമ്മുടെ കൂടെ കാണും. ചില ഉത്പന്നങ്ങളാണെങ്കില്‍ എക്‌സ്‌പൈറിക്കും മുബേ ചില നിറവ്യത്യാസങ്ങളൊക്കെ കാണിച്ചുതുടങ്ങും.

സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ എത്രനാള്‍ ഉപയോഗിക്കാം?

വാങ്ങുന്ന ഉത്പന്നത്തിന്റെ കവറില്‍ എഴുതിയിരിക്കുന്ന തിയതി നോക്കിയാണ് എല്ലാവരും എക്‌സ്‌പൈറി നിര്‍ണ്ണയിക്കുന്നത്. എന്നിരുന്നാലും പൊതുവില്‍ ഇവയ്‌ക്കെല്ലാം കല്‍പ്പിക്കപ്പെടുന്ന എക്‌സ്‌പൈറി എത്രയാണെന്ന് അറിഞ്ഞിരുന്നാല്‍ എളുപ്പമാണ്.

ഫേയ്‌സ് വാഷിന് ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയാണ് എക്‌സ്‌പൈറി ഉള്ളത്. മോയിസ്ച്ചറൈസറുകള്‍ക്ക് ഇത് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയാണ്. സണ്‍സ്‌ക്രീനിനൊകട്ടെ ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയാണ് കാലാവധി. ടോണറും സിറവുമെല്ലാം ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയേ നീണ്ടുനില്‍ക്കു. എക്‌സ്‌ഫോളിയേറ്ററും ഇങ്ങനെ തന്നെ, ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെയാണ് ഉപയോഗിക്കാനാകുന്നത്.

ചില ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങള്‍ പാക്ക് തുറന്നാല്‍ ഉടന്‍ ഉപയോഗിച്ചുതീര്‍ക്കേണ്ടവയാണ്. റെറ്റിനോള്‍, വൈറ്റമിന്‍ സി സിറം, ബെന്‍സോള്‍ പെറോക്‌സൈഡ് എന്നിവ തുറന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഉപയോഗിച്ചുതീര്‍ക്കണം. കാലാവധി മാത്രമല്ല ഉപയോഗിക്കുന്ന സാധനങ്ങളുടെ നിറം, മണം എന്നിവയും ശ്രദ്ധിക്കണം. ഇവയ്ക്ക് എന്തെങ്കിലും മാറ്റമുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ തുടര്‍ന്ന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയായി കഴുകണം. ഇവ വൃത്തിയുള്ള ഇടങ്ങളില്‍ വേണം സൂക്ഷിക്കാന്‍. ഉത്പന്നങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച്‌ ഉപയോഗിക്കാനും ശ്രദ്ധിക്കണം. എന്ത് പുതിയ ഉത്പന്നവും ഉപയോഗിക്കുന്നതിന് മുബ് ഒന്ന് പാച്ച്‌ ടെസ്റ്റ് നടത്തി നോക്കണം. ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയോ മറ്റ് ബുദ്ധിമുട്ടുകളോ കണ്ടാല്‍ തുടര്‍ന്ന് ഉപയോഗിക്കരുത്.

Leave A Reply

Your email address will not be published.