രാവിലെ എണീറ്റ ഉടൻ സിഗരറ്റ് വലിക്കാറുണ്ടോ? വിദഗ്ധർ പറയുന്നത്

0 220

രാവിലെ എണീറ്റ ഉടൻതന്നെ സിഗരറ്റ് വലിക്കാറുള്ളവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ സൂക്ഷിച്ചോളൂ. രാവിലെ സിഗരറ്റ് വലിക്കുന്നത് കൂടുതല്‍ അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്. രാവിലെ ഉറക്കമെഴുന്നേറ്റയുടൻ സിഗരറ്റിലേക്ക് ഓടിപ്പോകുന്നവരുണ്ട്. അതായത് രാത്രി ഉറങ്ങുന്ന സമയം മുഴുവൻ സിഗരറ്റ് ഉപയോഗമില്ലാതെ തുടരുകയാണല്ലോ. ഇതോടെ രാവിലെയാകുബോള്‍ സിഗരറ്റിനോട് ‘അഡിക്ഷൻ’ ഉള്ളവര്‍ക്ക് നിക്കോട്ടിൻ ആവശ്യമായി വരികയാണ്.
സിഗരറ്റിലുള്ള നിക്കോട്ടിൻ എന്ന പദാര്‍ത്ഥത്തോടാണ് അഡിക്ഷൻ ഉണ്ടാകുന്നത്. ഇതാണ് വീണ്ടും വീണ്ടും സിഗരറ്റ് വലിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ രാവിലെ തന്നെ സിഗരറ്റ് വലിക്കുന്നവരില്‍ പുകവലി മൂലമുണ്ടാകുന്ന ക്യാൻസറുകളുടെ സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

Smoking is Injurious to health!!

വായിലെ ക്യാൻസര്‍, ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസര്‍ എന്നിവയ്ക്കാണ് ഇത്തരക്കാരില്‍ സാധ്യത കൂടുതലത്രേ. യുഎസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ ആണ് തങ്ങളുടെ പഠനത്തിലൂടെ ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. ‘ക്യാൻസര്‍’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ പഠനത്തിന്‍റെ വിശദാംശങ്ങളും വന്നിട്ടുണ്ട്. രാവിലെ ഉറക്കമെഴുന്നേറ്റ് അര മണിക്കൂറിനുള്ളില്‍ തന്നെ സിഗരറ്റ് വലിക്കുന്നവരാണെങ്കില്‍ ഇവരിലെ ‘അഡിക്ഷൻ’ തീവ്രമാണെന്നും ഇവരുടെ ആരോഗ്യനില അപകടത്തിലാണെന്നും ഗവേഷകര്‍ പറയുന്നു.

അതുപോലെ തന്നെ രാവിലെ പ്രഭാതകൃത്യങ്ങള്‍ക്കും ബ്രേക്ക്ഫാസ്റ്റിനും മുബും ശേഷവുമെല്ലാം സിഗരറ്റിനെ ആശ്രയിക്കുന്നതും കാര്യമായ ‘അഡിക്ഷൻ’ തന്നെയാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണം കൊണ്ടെല്ലാം സിഗരറ്റ് വലി നിര്‍ത്തുന്നതാണ് എപ്പോഴും ആരോഗ്യത്തിന് ഉചിതം. ഇത് അഡിക്ഷൻ ഉള്ളവരെ സംബന്ധിച്ച്‌ പറയുന്നത് പോലെ നിസാരമായിരിക്കില്ല. എങ്കിലും ചില ടിപ്സിലൂടെ പുകവലി നിര്‍ത്താൻ ശ്രമിക്കാവുന്നതാണ്.

വീട്ടില്‍ വച്ച്‌ പുകവലിക്കുന്നത് നിര്‍ത്തുക. വീട്ടിലോ വാഹനത്തിലോ ബാഗിലോ ഒന്നും സിഗരറ്റ് സൂക്ഷിക്കാതിരിക്കുക, യാത്ര ചെയ്യുബോഴോ ചായ കുടിക്കാനും മറ്റും പുറത്തുപോകുബോഴും സിഗരറ്റ് വലിക്കുന്നവരുടെ ചങ്ങാത്തമുണ്ടെങ്കില്‍ അതിന് തടയിടുക- തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഇതിനായി ചെയ്യാൻ സാധിക്കും.

Leave A Reply

Your email address will not be published.