ഇറച്ചി എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം

0 1,151

മിക്ക വീടുകളിലും ഇറച്ചി ഫ്രീസറില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. എന്നാല്‍ അത് എത്ര നാള്‍ വെക്കാം എന്നതിലും ഇങ്ങനെ വെക്കുന്ന ഇറച്ചി ഉപയോഗിച്ചാല്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നതും മിക്കവരിലും ഉള്ള സംശയമാണ്. പലതരം ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് അതിന്റെതായ കാലയളവുണ്ട്.

പോര്‍ക്ക്, കോഴി എന്നീ ഇളം മാംസത്തെ ഗ്രൗണ്ട് മീറ്റെന്നാണ് അറിയപ്പെടുന്നത്. ഇവ കൂടിപ്പോയാല്‍ രണ്ട് ദിവസം വരയെ ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ പാടുള്ളു. ഇനി ഇവ ഫ്രോസന്‍ ചെയ്താണെങ്കില്‍ തുടര്‍ച്ചയായി നാലു മാസം വരെ സൂക്ഷിയ്‌ക്കാക്കാം.

അടുത്തതാണ് റോ പൗള്‍ട്രി. ഇവ ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. 40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെ മാത്രമേ ഇത് സൂക്ഷിക്കാവു. റെഡ് മീറ്റും ഇറച്ചികളില്‍ സുലഭമായി കാണപ്പെടുന്ന ഒന്നാണ്. ഇത് അഞ്ചു ദിവസം വരെ ഫ്രിഡ്ജില്‍ വെച്ച്‌ ഉപയോഗിക്കാന്‍ സാധിക്കും. ഫ്രീസ് ചെയ്താണെങ്കില്‍ നാലു മാസം മുതല്‍ 12 മാസം വരെ ഇവ സൂക്ഷിക്കാം. ഇറച്ചി ഫ്രീസറില്‍ സൂക്ഷിച്ചാല്‍ ബാക്ടീരിയ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പറയുന്നുണ്ടെങ്കിലും എത്രയും വേഗം പാകം ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം.

Leave A Reply

Your email address will not be published.