ഭൂപടങ്ങളിലൂടെ ലോകം കണ്ട് അസ്ലം…

0 401

മഞ്ജുള നവീൻ

ലോകത്തെ അറിയുകയാണ് അസ്ലം, ഭൂപടത്തിലൂടെ…
115 രാജ്യങ്ങളുടെ ഭൂപടം. 55 രാജ്യങ്ങളുടെ ഭരണാധികാരികളുടെ പേര്, ചരിത്രം അങ്ങനെ പോകുന്നു ഈ പതിനാറുകാരന്റെ വിഞ്ജാനം. ഓട്ടിസ്റ്റിക്കായ അസ്ലം തന്റെ അറിവ് കൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. പാലക്കാട് സ്വദേശികളായ റംസിയുടേയും ഹുസൈന്റേയും മൂത്ത മകനാണ് അസ്ലം. ഒരുവയസ്സ് കഴിഞ്ഞപ്പോഴാണ് ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്. ഒരു വയസ്സ് കഴിഞ്ഞിട്ടും ഉമ്മ എന്ന് വിളിക്കുന്നില്ല. ഒരു വാക്ക് പോലും പറയുന്നില്ല. ആദ്യമൊന്നും മാതാപിതാക്കൾ കാര്യമാക്കിയില്ല. പക്ഷെ പിന്നീടാണ് ശ്രദ്ധിച്ചത്. സംസാരം മാത്രമല്ല പറയുന്നത് കേൾക്കുന്നുമില്ല. അങ്ങനെ കേൾവി പരിശോധനയ്ക്ക് കൊണ്ട്പോയി. എന്നാൽ കുട്ടിയ്ക്ക് കേൾവി തകരാറൊന്നുമില്ല.പിന്നീടുള്ള പരിശോധനയിലാണ് ഓട്ടിസം ആണെന്ന് മനസ്സിലായത്. ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് കുടുംബം അസ്ലമിന് താങ്ങായി നിന്നു.തെറാപ്പികളും ചികിത്സയുമായി വർഷങ്ങൽ കടന്ന്പോയി. ഇതിനിടയിൽ അസ്ലമിന് കൂട്ടയി അനുജന്മാരും എത്തി. അനിയൻ വിളിക്കുന്നത് കേട്ട് അസ്ലമും വിളിച്ചു ഉമ്മയെന്ന്….

ധാരാളം ടിവി കാണമായിരുന്നു അസ്ലം… എല്ലാവരും പറഞ്ഞു ടിവി കാണുന്നത് മോശമാണെന്ന്. പക്ഷെ കുഞ്ഞ് അസ്ലം പഠിക്കുകയായിരുന്നു ടിവിയിലൂടെ എന്ന് പിന്നീടാണ് മനസ്സിലായത്. ടിവിയിലെ പരിപാടികൾ കണ്ട് ഇം​ഗ്ലീഷും ഹിന്ദിയും നന്നായി വശത്താക്കി അസ്ലം.ആയിടയ്ക്കാണ് അസ്ലുവിന്റെ മാതാപിതാക്കൾ ഓട്ടിസത്തെകുറിച്ച് ഒരുപാട് പഠനം നടത്തിയ ഡോ. അബൂബക്കറെ കുറിച്ച് അറിഞ്ഞത്. അദ്ദേഹത്തെ കണ്ടപ്പോൾ മകനെ ടിവി കാണാൻ അനുവദിക്കണമെന്നും സാധാരണ കു‍ഞ്ഞുങ്ങളെപോലെ തന്നെ വളർത്തണമെന്നും ഉപദേശിച്ചു. അത്പോലെ സ്പീച്ച് തെറാപ്പിസ്റ്റായിരുന്ന ഡോ ദിപ്തിയും അസ്ലുവിനെ ഏറെ സഹായിച്ചിട്ടുണ്ട്.

ഒരു ഇം​ഗ്ലീഷ് മീഡിയം പ്രൈവറ്റ് സ്കൂളിലാണ് അസ്ലമിനെ ആദ്യം ചേർത്തത്. ആദ്യമൊക്ക അസ്ലമിനെകുറിച്ച് പാരാതികൾ ഉണ്ടാകാറുണ്ടെങ്കിലും പിന്നീട് അവൻ ഏവരുടേയും പ്രിയങ്കരനായി. രാജ്യങ്ങളെ കുറിച്ച് പഠിക്കാനും അതിന്റെ സ്ഥാനം ഭൂപടത്തിലൂടെ മനസ്സിലാക്കാനുമൊക്കെ അസ്ലമിന് താൽപ്പര്യമുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് സ്കൂളിലെ ടീച്ചറാണ്. ടീച്ചർ പറഞ്ഞതനുസരിച്ച് അസ്ലമിന്റെ നിരീക്ഷണപാടവം വളർത്തിയെടുക്കാൻ മാതാപിതാക്കളും ശ്രമിച്ചു. 2018ലെ വേൾഡ്കപ്പ് ഫുട്ബോളിന് ശേഷമാണ് രാജ്യങ്ങളുടെ പാതകകൾ മനസ്സിലാക്കാൻ അസ്ലാം ശ്രമിക്കുന്നത്. ഇത് കണ്ട് ഉപ്പ ഹുസൈൻ പതാകകളുടെ ചാർട്ട് വാങ്ങി കൊടുത്തു.

സ്കൂളിൽ എല്ലാവരുടേയും കണ്ണിലുണ്ണിയായി മാറിയ അസ്ലാം സന്തോഷവാനായിരുന്നു. തെറ്റുകൾ തിരുത്തിയും കൂടെ കളിച്ചും അനുജന്മാരും ഉണ്ടായിരുന്ന കൂടെ. എന്നാൽ സ്കൂളിൽ പുതിയ പ്രിൻസിപ്പൽ വന്നതോടെ അസ്ലമിന് ആ വിദ്യാലയത്തിൽ തുടരാൻ പറ്റാതായി. പുതിയ പ്രിൻസിപ്പലിന് അസ്ലം അവിടെ പഠിക്കുന്നതിൽ താൽപ്പര്യമില്ലായിരുന്നു. അങ്ങനെ സർക്കാർ സ്കൂളിലേക്ക് മാറ്റി അസ്ലമിനെ.. ഒപ്പം അനുജന്മാരേയും… പത്തിരിപ്പാല ജിവിഎച്ച്എസ്എസിലാണ് അസ്ലാം ഇപ്പോൾ പഠിക്കുന്നത്. അദ്ധ്യാപകരുടെ ഭാ​ഗത്ത് നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. 2021 ലെ ഇലക്ഷൻ കഴിഞ്ഞ സമയത്ത് ഓരോ സ്ഥാനാർത്ഥികളുടെ പേരും അവർക്ക് കിട്ടിയ വോട്ടുകളുടെ എണ്ണവും പറഞ്ഞ് എല്ലാവരേയും അത്ഭുതപ്പെടുത്തിയുന്നു അസ്ലം. ഇപ്പോഴത്തെ പ്രധാന ഹോബി ഓരോ രാജ്യങ്ങളുടെ ചരിത്രം പഠിക്കലാണ്. കൂടെ ടിവിയിൽ വാർത്ത കാണലും…

Leave A Reply

Your email address will not be published.