പരിമിതികൾ കടന്ന് വരുൺ വരുതിയിലാക്കിയത് 16 ഭാഷകൾ

0 1,186

മഞ്ജുള നവീൻ

മൂന്നാമത്തെ വയസ്സിലാണ് വരുണിന് ഓട്ടിസം സ്ഥിരീകരിച്ചത്. എന്നാൽ സാധാരണക്കാരിൽ നിന്ന് വ്യത്യസ്തനായ വരുൺ തന്റെ മാതാപിതാക്കളുടെ സഹായത്തോടെ ഭാഷകളുടെ കൊടുമുടി കീഴടക്കുകയാണ്. . തന്റെ നിശ്ചയദാർഢ്യം കൊണ്ട് വരുൺ ഇതുവരെ സ്വായത്തമാക്കിയത് 16 ഭാഷകളാണ്. ഈ ഭാഷകളിലെല്ലാം വായിക്കാനും എഴുതാനും പറയാനും കഴിയുമെന്നതിനപ്പുറം പരിഭാഷപ്പെടുത്താനും വരുൺ എന്ന മിടുക്കന് കഴിയും..

രവീന്ദ്രൻ ലീല ദമ്പതികളുടെ ഏക മകനാണ് വരുൺ. തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രന് മുംബൈയിലായിരുന്നു ജോലി. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ കുഞ്ഞ് ജനിച്ചു.സാധാരണ എല്ലാ കുട്ടികളേയും പോലെ തന്നെയായിരുന്നു വരുണും ചെറുപ്പത്തിൽ. എന്നാൽ രണ്ടര വയസ്സായതോടെ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.മൂന്നാമത്തെ വയസ്സിലാണ് ഒട്ടിസം സ്ഥിരീകരിച്ചത്.

നാലോ അഞ്ചോ വയസ്സുള്ളപ്പോഴാണ് വരുണിന് ഭാഷയോടുള്ള സ്നേഹം മാതാപിതാക്കൾ തിരിച്ചറയുന്നത്. വരുണിന്റെ ചെറുപ്പം മുംബൈയിൽ ആയിരുന്നു. അവിടെ ടെലിവിഷനിൽ വരുന്ന പല ഭാഷകളിലുള്ള വാർത്തകൾ കുഞ്ഞ് വരുൺ കാണുമായിരുന്നു. ഒരു ദിവസം മാതാപിതാക്കളോടൊപ്പം നടക്കാൻ പോയ വരുൺ ഒരു തെലുങ്ക് ദിനപത്രം കാണിച്ച് അത് വേണമെന്ന് പറഞ്ഞ് കരയാൻ തുടങ്ങി. അതിന്റെ പേരും കൃത്യമായി പറയുന്നുണ്ട്.ആ പത്രം വാങ്ങി കൊടുത്തതിന് ശേഷം മാത്രമേ കരച്ചിലടക്കിയുള്ളു. അന്ന് മുതലാണ് മകന്റെ ഭാഷയോടുള്ള താല്പര്യം മാതാപിതാക്കൾ ശ്ര​ദ്ധിച്ചത്.പല ഭാഷകളിലുള്ള വാർത്തകൾ കുഞ്ഞു വരുൺ വളരെ ശ്രദ്ധയോടെ കേൾക്കുമായിരുന്നു. ചാനലുകളുടെ ഇടയിൽ എഴുതി കാണിക്കുന്ന വാർത്തകൾ വായിച്ചാണ് മിക്ക ഭാഷകളും പഠിച്ചത്. താമസം മുംബൈയിൽ ആയിരുന്നതിനാൽ മലയാളം സ്കൂളിൽ പഠിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ മാതൃഭാഷയും വരുൺ സ്വയം പഠിച്ചെടുത്തു. ഈ പ്രാദേശിക ഭാഷകളെല്ലാം വരുൺ സ്വായത്തമാക്കിയിരുന്നെങ്കിലും ഇത് വളരെ അനായാസം എഴുതാനും വായിക്കാനും പഠിച്ചത് DACയിലെ Linguistics ആയ Dr.A M . Marykutty യുടെ ശിക്ഷണത്തിൽ ആണ്‌. DACയുടെ Director ആയ Shri Gopinath Muthukad Sir ൻെറ ആവിശ്യപ്രകാരം Dr. Marykutty direct method of language teaching പ്രായോജനപ്പെടുത്തി രണ്ട് വിദേശ ഭാഷകൾ ആയ ജർമൻ, അറബി എന്നിവ കൂടി പഠിപ്പിച്ചിട്ടുണ്ട് വരുണിനെ.

ഓട്ടിസം സ്പെക്ട്രം ഡിസോർഡറിലെ ആസ്പർജർസ് സിൻഡ്രോം വിഭാ​ഗത്തിലാണ് വരുൺ . ഇത്തരം കുട്ടികൾ പൊതുവെ അപൂർവ കഴിവുള്ളവരായിരിക്കും. ഭാഷ പഠനത്തിന് പുറമെ ചിത്രരചനയിലും സം​ഗീതത്തിലും വരുണിന് പ്രാവീണ്യം ഉണ്ട്. റിയാലിറ്റി ഷോകളിൽ പാടുന്ന കുട്ടികളെ അനുകരിക്കാൻ വരുൺ നോക്കുമായിരുന്നു. എന്നാൽ അതുപോലെ പാടാൻ പറ്റാതാകുമ്പോൾ കരഞ്ഞ് ബഹളംവയ്ക്കും. അങ്ങനെയാണ് പാട്ടിനോടുള്ള താൽപ്പര്യം വീട്ടുകാർ തിരിച്ചറിഞ്ഞത്. പക്ഷെ സം​ഗീത പഠനം അത്ര എളുപ്പമായിരുന്നില്ല. ആദ്യകാലങ്ങളിൽ ഓട്ടിസം ഉള്ള വരുണിനെ പഠിപ്പിക്കാൻ ഗുരുക്കൻമാർ താത്പര്യം കാണിച്ചിരുന്നില്ല. വരുണിന് അവൻേറതായ രീതിയിൽക്കൂടി മാത്രമേ സംഗീതം പഠിക്കാൻ സാധിക്കുമായിരുന്നുള്ളു. പതിനഞ്ച് വയസ്സായപ്പോൾ ഒരു ​ഗുരുവിനെ ലഭിക്കുകയും കർണാട്ടിക്ക് സം​ഗീതം പഠിക്കുകയും ചെയ്തു. ഇപ്പോൾ Dr. ജിഎസ് ബാലമുരളിയുടെ ശിക്ഷണത്തിലാണ് വരുൺ സംഗീതം അഭൃസിക്കുന്നത്. പ്ലസ്ടു കഴിഞ്ഞ് ബിസിഎയ്ക്ക് പ്രവേശനം കിട്ടിയ സമയത്ത് കോവിഡ് പ്രതിസന്ധി അതിനാൽ റെ​ഗുലർ ക്ലാസ് ഇല്ലായിരുന്നു. പ്രിൻസിപ്പൽ പരീക്ഷ എഴുതാൻ വിട്ടില്ല. അങ്ങനെ പഠനം മുടങ്ങി. പിന്നീട് തിരുവനന്തപുരം ഡിഫറൻ്‍റ് ആർട്സ് സെന്ററിൽ പ്രവേശനം ലഭിച്ചു. തുടർന്ന് വരുണും കുടുംബവും മുംബൈ വിട്ട് തിരുവനന്തപുരത്ത് താമസമാക്കി. ഇപ്പോൾ ഡിഫറന്റ് ആര്‌ട്സ് സെന്ററിലെ സം​ഗീത വിദ്യാർത്ഥിയാണ് വരുൺ.

കംപ്യൂട്ടറിലും നല്ല വൈദ​ഗ്ദ്യമാണ് വരുണിന് അതുപോലെ തന്നെ എഴുത്തിലും താൽപര്യമുണ്ട്. മനസ്സിൽ തോന്നുന്നതെല്ലാം കടലാസിലാക്കും ഈ മിടുക്കൻ.

Leave A Reply

Your email address will not be published.