ചുവന്ന മുന്തിരി പ്രമേഹത്തെ നിയന്ത്രിക്കും: അറിയാം ഗുണങ്ങൾ

0 765

പഴങ്ങള്‍ കഴിക്കുന്നത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നതില്‍ സംശയമില്ല. ഇവ നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകവുമാണ്.
ഇതില്‍ മുന്തിരി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഫലമാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും സമ്മാനിക്കും. ചുവപ്പ്, പര്‍പ്പിള്‍, പച്ച എന്നീ നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാനും കഴിവുണ്ട്.

ഇക്കൂട്ടത്തില്‍ ചുവപ്പ് മുന്തിരി പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു മികച്ച ഫലമാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ചുവന്ന മുന്തിരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.

ആൻറി ഓക്സിഡൻറുകളുടെ കലവറയായ ചുവന്ന മുന്തിരി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും. ആൻറി ഓക്സിഡൻറുകള്‍ ധാരാളം അടങ്ങിയ മുന്തിരി പൊതുവേ ചില ക്യാൻസര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജലാംശം കൂടുതലടങ്ങിയിരിക്കുന്നതിനാലും നാരുകള്‍ ഉള്ളതിനാലും മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും. അതിനാല്‍ മുന്തിരി ഡയറ്റിൻറെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

Leave A Reply

Your email address will not be published.