ട്രെയിൻ യാത്രയ്ക്കിടയിൽ ആരോഗ്യനില മോശമായാൽ

0 636

രാജ്യത്ത് പ്രതിദിനം കോടിക്കണക്കിന് യാത്രക്കാര്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നു.
യാത്രക്കാര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് കണക്കിലെടുത്ത് ഇന്ത്യൻ റെയില്‍വേ നിരവധി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. യാത്രക്കാരുടെ യാത്ര സുഗമമാക്കുക എന്നതാണ് ഈ നിയമങ്ങളുടെ ലക്ഷ്യം.

ട്രെയിനില്‍ യാത്ര ചെയ്യുബോള്‍ ചിലരുടെ ആരോഗ്യം വളരെ മോശമാകുന്നത് പലപ്പോഴും കാണാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ക്ക് ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാം. നിങ്ങള്‍ക്കോ ഒപ്പമുള്ളവര്‍ക്കോ അത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നാല്‍ പരിഹാരം കാണാൻ റെയില്‍വെ സൗകര്യം ഒരുക്കിയിട്ടുണ്ട്. പലര്‍ക്കും ഇക്കാര്യം അറിയില്ലെന്നതാണ് വസ്തുത.

ഹെല്‍പ്പ് ലൈൻ

ആരോഗ്യം മോശമായാല്‍ പരിഭ്രാന്തരാകേണ്ടതില്ല. ഉടൻ റെയില്‍വേ ഹെല്‍പ്പ് ലൈൻ നബറായ 138-ല്‍ വിളിക്കണം. ഇതിലൂടെ നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകും. 138 എന്ന നബറില്‍ വിളിക്കുബോള്‍ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ 9794834924 എന്ന നബറിലും വിളിക്കാം. പല ട്രെയിനുകളിലും ഇപ്പോള്‍ ഡോക്ടറുടെ സൗകര്യം ലഭ്യമാണ്. യാത്രക്കാരെ സഹായിക്കുന്നതിനായി 162 ട്രെയിനുകളില്‍ 58 തരം മരുന്നുകളും അവശ്യവസ്തുക്കളും ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്.

ടിടിഇ യെ ബന്ധപ്പെടാം

നിങ്ങളുടെ അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം മോശമായാല്‍ ടിടിഇയെ ബന്ധപ്പെടണം. അടിയന്തിര സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അദ്ദേഹം ഡോക്ടറെ ക്രമീകരിക്കുന്നു. യഥാര്‍ത്ഥത്തില്‍, എല്ലാ സ്റ്റേഷനിലും ഡോക്ടര്‍ ഉണ്ടായിരിക്കില്ല, അതിനാല്‍ അടുത്ത വലിയ സ്റ്റേഷനില്‍ ഒരു ഡോക്ടറെ ഒരുക്കാൻ ടിടിഇ ശ്രമിക്കും. ഇതിലൂടെ രോഗിക്ക് അടുത്ത സ്റ്റേഷനില്‍ ഡോക്ടറുടെ സേവനം നല്‍കുകയും ആരോഗ്യം മോശമായാല്‍ അവിടെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ പ്രശ്നം ഫസ്റ്റ് എയ്ഡ് ബോക്സിലൂടെ പരിഹരിക്കാവുന്ന തരത്തിലാണെങ്കില്‍, ടിടിഇ അത് ക്രമീകരിക്കുന്നു. ട്രെയിനില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ് ഉണ്ട്, അതിലൂടെ നിങ്ങള്‍ക്ക് സഹായം ഒരുക്കും. ഉദാഹരണത്തിന്, ഒരാള്‍ക്ക് ശരീരത്തില്‍ മുറിവേല്‍ക്കുകയും രക്തസ്രാവം ആരംഭിക്കുകയും ചെയ്താല്‍, അത് ഫസ്റ്റ് എയ്ഡ് ബോക്സ് ഉപയോഗിച്ച്‌ സുഖപ്പെടുത്താം.

ഇതുകൂടാതെ, ട്രെയിനില്‍ യാത്ര ചെയ്യുന്ന യാത്രക്കാരില്‍ ഡോക്ടര്‍ ആരാണെന്ന് ടിടിഇക്ക് വിവരം ലഭിച്ചിട്ടുണ്ടാവും. അവരുടെ സഹായവും ലഭ്യമാകും. ഇതോടൊപ്പം, അനൗണ്‍സ്‌മെന്റ് സംവിധാനമുള്ള ട്രെയിനുകളില്‍ അനൗണ്‍സ്‌മെന്റ് നടത്തുകയും യാത്രക്കാരായി ഡോക്ടര്‍ ഉണ്ടെങ്കില്‍ സേവനം ലഭിക്കുകയും ചെയ്യും.

Leave A Reply

Your email address will not be published.