രോഗവും രോഗ ലക്ഷണവും മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാം

0 845

പനി, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ വരുബോള്‍ മൂത്രം പരിശോധിച്ചാല്‍ അസുഖത്തിന്റെ അളവ് മനസിലാക്കാന്‍ സാധിക്കും. രോഗവും രോഗ ലക്ഷണവും മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. നേരിയ മഞ്ഞ, തെളിഞ്ഞ നിറം, കടുംമഞ്ഞ, ഇളം ചുവപ്പ് , ഓറഞ്ച്, തവിട്ട് എന്നീ നിറങ്ങളാണ് മൂത്രത്തിനുള്ളത്. രോഗാവസ്ഥ പോലെയാകും മൂത്രത്തിന്റെ നിറവ്യത്യാസവും ഉണ്ടാകുക.

ചിലര്‍ രോഗലക്ഷണങ്ങള്‍ കണ്ട് കഴിഞ്ഞാലും ഡോക്ടറെ സമീപിച്ചെന്ന് വരില്ല. അസുഖം മുര്‍ധന്യാവസ്ഥയില്‍ എത്തിയാലാകും ചികിത്സയെ കുറിച്ച്‌ ചിന്തിക്കുക. മൂത്രം പരിശോധിച്ചാല്‍ അസുഖത്തിന്റെ അളവ് മനസിലാക്കാന്‍ സാധിക്കും. ഇതിനിലാണ്, മൂത്രത്തിലെ നിറവ്യത്യാസം തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് പറയുന്നത്.

ആവശ്യമായ ജലാംശം ശരീരത്തില്‍ എത്തുന്നതിന്റെ തെളിവാണ് നേരിയ മഞ്ഞ നിറമുള്ള മൂത്രം. ആരോഗ്യമുള്ള ശരീരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ കൂടുതലായി വെള്ളം എത്തുബോള്‍ തെളിഞ്ഞ നിറവുമുണ്ടാകും. ഇളം മഞ്ഞ നിറത്തിലുള്ള മൂത്രം പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇതില്‍ ഭയക്കേണ്ടതില്ല.

എന്നാല്‍, കൂടുതല്‍ വെള്ളം കുടിക്കാന്‍ ഇവര്‍ ശ്രദ്ധിക്കണം. എന്നാല്‍, കടുംമഞ്ഞ നിറം അപകടകരമാണ്. ആവശ്യമായ വെള്ളം ശരീരത്തില്‍ ഇല്ലെന്നും പല രോഗങ്ങള്‍ ശരീരത്തെ ബാധിച്ചു എന്നതിന്റെയും തെളിവുമാണ് ഈ നിറം

Leave A Reply

Your email address will not be published.