കുതിർത്ത വാൾനട്ട്സ് കഴിക്കുന്നതിന്റെ ഗുണങ്ങൾ ഇതാണ്

0 649

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാള്‍നട്സ്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറ. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ഫാറ്റ്സ്, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ സബന്നമായ വാള്‍നട്സ് തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ്മ ശക്തി കൂട്ടാനുമെല്ലാം മികച്ചതാണ്. കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് ഗുണം കൂട്ടുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു.

മറ്റ് നട്സുകളെ അപേക്ഷിച്ച്‌ വാള്‍നട്സ് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിക്കുകയും ഹൃദ്രോഗങ്ങള്‍ അകറ്റുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വാള്‍നട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാള്‍നട്സ്. കൂടാതെ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന ക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കുതിര്‍ത്ത വാള്‍നട്സ് കഴിക്കാം. കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ് വാള്‍നട്സ്. വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയവയും വാള്‍നട്സില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്സ് വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാം. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ ചര്‍മ്മത്തിനും തലമുടിക്കും വരെ നല്ലതാണ്. കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. അതിനാല്‍ ഇരുബ്, സിങ്ക് , കാത്സ്യം, വിറ്റാമിന്‍ ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Leave A Reply

Your email address will not be published.